Latest NewsNewsIndia

തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയം; പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ

ന്യൂഡൽഹി : നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ. കേരളത്തിലും പുതുച്ചേരിയിലും അസമിലും ജയിക്കാൻ സാധ്യതയുണ്ടായിരുന്നിട്ടും കോൺഗ്രസ് പരാജയപ്പെട്ടു. തമിഴ്നാട്ടിൽ ഡിഎംകെ. സംഖ്യത്തിനൊപ്പം അധികാരത്തിലെത്താനായത് മാത്രമാണ് ഏക ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

അഹങ്കാരവും പണക്കൊഴുപ്പും ബംഗാളിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ‘ജയ് ശ്രീറാം’ രാഷ്ട്രീയവും ധ്രുവീകരണ ലക്ഷ്യവും ഫലം കണ്ടില്ല. മമത അവർക്കെതിരെ എതിർത്തു നിൽക്കുകയും വിജയം കാണുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ബി.ജെ.പി തോറ്റത് താന്‍ കാരണം, നാമം ജപിച്ച്‌ മൂലക്ക് ഇരുന്നോണ്ണം; ഒ രാജഗോപാലനെതിരെ സൈബർ ആക്രമണം

അതേസമയം,  തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തെക്കുറിച്ച് വിശദമായി പഠനം നടത്തുമെന്നാണ് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചത്. പ്രതീക്ഷകൾക്കനുസരിച്ചുള്ള ഫലമല്ല ഉണ്ടായത്. പ്രത്യേകിച്ച് കേരളത്തിലേയും അസമിലേയും ഫലങ്ങൾ. ജനവിധി അന്തിമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button