Latest NewsKeralaNews

‘അയ്യപ്പൻ ഒരു ഫെമിനിസ്റ്റ് ആണ്, നേമം പോലും കൊടുത്തില്ല’; ശബരിമലയിൽ ആചാരലംഘനം നടത്തിയ ബിന്ദു അമ്മിണിയുടെ പോസ്റ്റ്

ഇടതുപക്ഷത്തെ വിജയത്തിൽ പ്രതികരണവുമായി ആക്ടിവിസ്റ് ബിന്ദു അമ്മിണി. ശബരിമല ശാസ്താവിനെ വീണ്ടും അധിക്ഷേപിച്ച് ബിന്ദു അമ്മിണി. ‘അയ്യപ്പൻ ഒരു ഫെമിനിസ്റ്റ് ആണ്, അല്ലെങ്കിൽ സ്ത്രീവിരുദ്ധരെ ഇങ്ങനെ കൈകാര്യം ചെയ്യുമോ? നേമം പോലും കൊടുത്തില്ല’ എന്നാണു ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. ബിജെപിയെ പരോക്ഷമായി സ്ത്രീവിരുദ്ധരെന്ന് അധിക്ഷേപിക്കുകയാണ് ഇവർ ചെയ്തത്.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യു ഡി എഫിനെ വിമർശിച്ച് ബിന്ദു അമ്മിണി നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപി യുടെ വോട്ട് വിഹിതം കൂട്ടിയത് കോൺഗ്രസ് ആണെന്നായിരുന്നു ആക്ടിവിസ്റ്റിന്റെ ആരോപണം. നേമം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ബിജെപി ക്ക്‌ ഉണ്ടായ മുന്നേറ്റം വിശ്വാസത്തിന്റെ പേരിൽ ലഭിച്ചതല്ലെന്ന് ബിന്ദു അമ്മിണി കുറിച്ചു. ബിന്ദു അമ്മിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

യുഡിഫ് സ്വയം അവർക്കുള്ള കുഴി തോണ്ടി സംഘപരിവാറിനെ വളരാൻ അനുവദിച്ചിരിക്കുകയാണ്. ബിജെപി യുടെ വോട്ട് വിഹിതം കൂട്ടിയത് ആരാണെന്നത് രാഷ്ട്രീയ നിരീക്ഷകരായ മുഴുവൻ ആളുകൾക്കും മനസ്സിലാവുന്നതാണ്.
കേരളം സംഘപരിവാറിനെതിരെ ശക്തമായ നിലപാട് എടുത്തപ്പോൾ, യുഡിഫ് ന്റെ വോട്ട് മറിക്കൽ മാത്രമല്ല സംഘപരിവാറിന് ഗുണകരമായത് യുഡിഫ് മുന്നോട്ട് വെച്ച പിന്തിരിപ്പൻ നയങ്ങൾ കൂടുയാണ്. വിശ്വാസത്തിന്റെ പേരിൽ യുഡിഫ് ഇളക്കിവിട്ട വർഗീയ ദ്രുവീകരണം ബിജെപി യുടെ പെട്ടിയിലാണ് വീണത്. കേരളത്തിലെ ജനങ്ങൾ തീരെ ബുദ്ധിയിലാത്തവർ ആണെന്ന് യുഡിഫ് പ്രത്യേകിച്ചു കോൺഗ്രസ്‌ വിചാരിച്ചു എങ്കിൽ അവർക്കു തെറ്റി.
വർഗീയത യുടെ പരിപ്പ് കേരളത്തിന്റെ അടുപ്പുകളിൽ വേവില്ല എന്ന്‌ കേരളം തെളിയിച്ചുകൊണ്ടിരിക്കുന്നു. ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് തള്ളി വിടാമെന്നു യുഡിഫ് കരുതേണ്ട. പുരോഗമന കേരളം യുഡിഫ് ന്റെ വിശ്വാസ ബില്ല് (ഡ്രാഫ്റ്റ് )
തള്ളിക്കളഞ്ഞിരിക്കുന്നു. കേരള ജനതയെ കബളിപ്പിക്കാൻ ആവില്ല എന്നത് ജനങ്ങൾ തന്നെ തെളിയിച്ചിരിക്കുകയാണ്. വിശ്വാസതിന് അല്ല കേരള ജനത പ്രാധാന്യം കൽപ്പിക്കുന്നത്, ഭരണഘടനാ മൂല്യങ്ങൾക്കാണ്, ജനാധിപത്യ മൂല്യങ്ങൾക്കാണ്.

വിശ്വാസികളാണ് കേരളത്തിലെ രാഷ്ട്രീയം തീരുമാനിക്കുന്നത് എങ്കിൽ മഞ്ചേശ്വരത്തും കോന്നിയിലും കെ സുരേന്ദ്രൻ വിജയിക്കേണ്ടിയിരുന്നു.ഇത്‌ വ്യക്തമാക്കുന്നത് നേമം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ബിജെപി ക്ക്‌ ഉണ്ടായ മുന്നേറ്റം വിശ്വാസത്തിന്റെ പേരിൽ ലഭിച്ചതല്ല എന്നതാണ്. വിശ്വാസത്തിന്റെ തുറുപ്പു ചീട്ട് ഇനിയെങ്കിലും യുഡിഫ് കുഴിച്ചു മൂടാൻ തയ്യാറാവണം. ജനങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചു വിട്ട് സംഘപരിവാറിനെ സഹായിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ്‌ ഇനി എങ്കിലും കണ്ണ് തുറക്കും എന്ന്‌ വിശ്വസിക്കാം. 20/20 പോലുള്ള സംഘപരിവാർ ബി ടീമിനെയും ജനങ്ങൾ നിലം തൊടീച്ചില്ല എന്നത് ആശ്വാസം തരുന്നു. എൽ ഡി ഫ് ന്റെ വിജയം ജനാതിപത്യത്തിന്റെ വിജയം ആണ് ജനങ്ങളുടെ വിജയം ആണ്.

https://www.facebook.com/bindhu.ammini/posts/2230521043751769

 

shortlink

Related Articles

Post Your Comments

Related Articles


Back to top button