KeralaLatest NewsNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യശ്വന്ത്​പൂര്‍-കണ്ണ​ൂര്‍ എക്​സ്​പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍​ റദ്ദാക്കി

ഇൗ സര്‍വീസുകള്‍ എന്നുമുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടില്ല

ബംഗളൂരു: കോവിഡ് അതിരൂക്ഷമായ ​ സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ പശ്​ചിമ റെയില്‍​െവ. യാത്രക്കാരുടെ എണ്ണത്തില്‍ കുറവ്​ വന്നതോ​ടെയാണ് ഈ തീരുമാനം. കേരളത്തിലേക്കുള്ള യശ്വന്ത്​പൂര്‍ കണ്ണൂര്‍ എക്​സ്​പ്രസ്​ സ്​പെഷ്യല്‍ (06537) മേയ്​ നാലു മുതലും കണ്ണൂര്‍ യശ്വന്ത്​പൂര്‍ എക്​സ്​പ്രസ്​ സ്​പെഷ്യല്‍ (06538) മേയ്​ അഞ്ചു മുതലുമാണ്​ റദ്ദാക്കിയത്.

ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള ബാനസ് വാടി- കൊച്ചുവേളി ദ്വൈവാര ഹംസഫര്‍ എക്‌സ്പ്രസ് ഏപ്രില്‍ 30 മുതലും ബാനസ് വാടി -എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്​റ്റ് എക്‌സ്പ്രസ് മേയ് നാലു മുതലും റദ്ദാക്കിയിരുന്നു. ഇൗ സര്‍വീസുകള്‍ എന്നുമുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടില്ല.

ഇവക്ക്​ പുറമെ, യശ്വന്ത്​പൂര്‍- ബിദര്‍- യശ്വന്ത്​പൂര്‍ (06271/72), യശ്വന്ത്​പൂര്‍-ലാത്തൂര്‍-യശ്വന്ത്​പൂര്‍ (06583/84), ബംഗളൂരു സിറ്റി-നാഗര്‍കോവില്‍-ബംഗളൂരു സിറ്റി (07235/36), ബംഗളൂരു സിറ്റി^ശിവമൊഗ്ഗ ടൗണ്‍- ബംാളൂരു സിറ്റി (02089/90), ബംഗളൂരു സിറ്റി- ധാര്‍വാഡ്-ബംഗളൂരു സിറ്റി (02725/26) എന്നിവയും റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button