Latest NewsNewsIndia

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത തന്നെ, ദീതിയുടെ തിരിച്ചുവരവ് അത്യധികം ശക്തിയോടെ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. മെയ് അഞ്ചിന് അവര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. മൂന്നാംതവണയാണ് തുടര്‍ച്ചയായി മമത ബാനര്‍ജി ബംഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്. ബിജെപിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിപക്ഷ നേതാവായി മമത മാറിയിരിക്കുകയാണ്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയാണ് ബംഗാളില്‍ ഇത്തവണ മമതയും തൃണമൂല്‍ കോണ്‍ഗ്രസും വിജയം നേടിയത്.

Read Also : പ്രതിരോധ വാക്‌സിനുകൾക്കായി പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ

ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുത്ത് മമത നന്ദിഗ്രാം മണ്ഡലത്തിലാണ് ഇത്തവണ മല്‍സരിച്ചത്. എന്നാല്‍ മുന്‍ അനുയായി സുവേന്ദു അധികാരിയോട് മമത 2000 ത്തില്‍ താഴെ വോട്ടുകള്‍ക്ക് തോറ്റു. പലപ്പോഴും മമത മുന്നിലെത്തി. പിന്നെ സുവേന്ദു അധികാരിയും മുന്നിലെത്തി. ഒടുവില്‍ മമത ജയിച്ചുവെന്ന് വാര്‍ത്തകള്‍ വന്നു. തൃണമൂല്‍ കേന്ദ്രങ്ങളില്‍ ആഹ്ലാദം തുടങ്ങി. പിന്നീടാണ് ബിജെപി കേന്ദ്രങ്ങള്‍ സുവേന്ദു അധികാരി ജയിച്ചുവെന്ന് പ്രഖ്യാപിച്ചത്. വൈകാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പഴയ പ്രഖ്യാപനം മാറ്റി സുവേന്ദു ജയിച്ചു എന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ മമത കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

തോറ്റെങ്കിലും മമതയ്ക്ക് മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ല. ആറ് മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിച്ച് ജയിച്ചാല്‍ മതിയാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button