Latest NewsNewsInternational

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാങ്ങയുമായി ദമ്പതികള്‍

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാങ്ങയുമായി കൊളംബിയന്‍ കര്‍ഷകര്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടി. ജെര്‍മന്‍ ഒര്‍ലാന്‍ഡോ നോവ ബാരെറ, റീന മരിയ മറോക്വീന്‍ ദമ്പതികള്‍ക്കാണ് ഗിന്നസ് നേട്ടമുണ്ടായത്. 4.25 കിലോഗ്രാം ഭാരമുള്ള മാമ്പഴമാണ് ഇവരെ റെക്കോര്‍ട്ട് നേട്ടത്തിന് അര്‍ഹരാക്കിയത്. മാമ്പഴം വളരുന്നത് കണ്ട കര്‍ഷകര്‍ ജെര്‍മോണിന്റെ മകള്‍ ഡാബെജിയോട് ഇത് ഏത് വിഭാഗത്തില്‍ പെടുമെന്നും റെക്കോര്‍ഡ് നേട്ടത്തിന് എത്രയാണ് തൂക്കമെന്ന് ഇന്റര്‍നെറ്റില്‍ തിരയാനും നിര്‍ദേശിച്ചു.

READ MORE: ‘ലെ അയ്യപ്പൻ’, ഇതിനായി വളരെക്കാലം കാത്തിരുന്നു; പരിഹാസവുമായി റിമ കല്ലിങ്കൽ

ഇതോടെയാണ് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാമ്പഴമാണ് തങ്ങള്‍ വളര്‍ത്തിയതെന്ന് ഇവര്‍ മനസ്സിലാക്കുന്നത്. കൊളംബിയക്കാര്‍ അത്യധ്വാനികളും ലളിതമായി ജീവിക്കുന്നവരുമാണ് ലോകത്തെ കാണിച്ചുകൊടുക്കാനാണ് ഞങ്ങള്‍ ശ്രമിച്ചതെന്ന് ജര്‍മന്‍ പറഞ്ഞു. പ്രകൃതി സ്‌നേഹത്തിനും കൊളംബിയയിലെ തങ്ങള്‍ ജീവിക്കുന്ന ഗ്വയാത്തയിലെ ജനങ്ങള്‍ക്കും ഇത് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം വീട്ടിലുള്ളവരെല്ലാം ചേര്‍ന്ന് മാമ്പഴം പങ്കിട്ട് കഴിച്ചെന്നും വളരെയധികം സ്വാദിഷ്ടമായിരുന്നുവെന്നും ഇവര്‍ പറയുന്നു.

മാത്രമല്ല ഈ മാങ്ങയുടെ ഒരു മാതൃകയുണ്ടാക്കിയിട്ടുണ്ടെന്നും അത് ചരിത്രമായി സൂക്ഷിക്കാന്‍ മുന്‍സിപ്പാലിറ്റിക്ക് കൈമാറിയെന്നും ദമ്പതികള്‍ പറയുന്നു. 2009 ല്‍ 3.435 കിലോഗ്രാം ഭാരമുള്ള മാമ്പഴത്തിനാണ് നേരത്തെ റെക്കോര്‍ഡുണ്ടായിരുന്നത്.

READ MORE: മുഖ്യമന്ത്രി തലസ്ഥാനത്ത്; ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി

shortlink

Related Articles

Post Your Comments

Related Articles


Back to top button