Latest NewsNewsIndiaMobile PhoneTechnology

റെഡ്മി നോട്ട് 10 ശ്രേണിയിലേക്ക് പുതുപുത്തൻ മോഡലുമായി ഷവോമി

റെഡ്മി നോട്ട് 10 ശ്രേണിയിലേക്ക് പുത്തൻ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഷവോമി. റെഡ്മി നോട്ട് 10S ആണ് ഷവോമിപുതുതായി അവതരിപ്പിക്കുന്നത്. ഈ മാസം 13ന് റെഡ്മി നോട്ട് 10S-ന്റെ ലോഞ്ച് ക്രമീകരിച്ചതായി ഷഓമി സമൂഹ മാധ്യമങ്ങളിൽ വ്യക്തമാക്കി. മാർച്ചിൽ തന്നെ ആഗോള വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റെഡ്മി നോട്ട് 10S. ഇന്ത്യയിലെത്താൻ അല്പം വൈകി എന്ന് മാത്രം.

Read Also : ബി.ജെ.പി സര്‍ക്കാറിന്‍റെ അനാസ്​ഥയാണ്​ കോവിഡ്​ രോഗികളുടെ കൂട്ടമരണത്തിന്​ വഴിയൊരുക്കിയതെന്ന്​ കോണ്‍ഗ്രസ്​  

റിപ്പോർട്ടുകൾ അനുസരിച്ച് അടിസ്ഥാന റെഡ്മി നോട്ട് 10-നോട് (12,499 രൂപ മുതൽ) ഏറെക്കുറെ സമാനമായിരിയ്ക്കും S പതിപ്പിന്റെയും വില. നീല, ഡാർക്ക് ഗ്രേ, വെളുപ്പ് നിറങ്ങളിൽ എത്തുന്ന റെഡ്മി നോട്ട് 10S-ന്റെ ഇന്ത്യൻ പതിപ്പ് 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ 3 കോൺഫിഗറേഷനിൽ വിപണിയിലെത്തും എന്നാണ് റിപോർട്ടുകൾ.

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് റെഡ്മി നോട്ട് 10S പ്രവർത്തിക്കുന്നത്. 1,100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10S-ന്. 8 ജിബി വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസ്സർ ആണ് ഫോണിന്.

എഫ് / 1.79 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ (118 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ), എഫ് / 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ കാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും. ചേർന്ന ക്വാഡ് ക്യാമെറായാണ് റെഡ്മി നോട്ട് 10S-ന്. എഫ് / 2.45 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ സെൽഫി ക്യാമെറായാണ് മുൻ വശത്ത് ക്രമീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button