Latest NewsUAENewsInternationalGulf

ദുബായില്‍ ശക്തമായ പൊടിക്കാറ്റ് ; 34 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ദുബായ് : ശക്തമായ പൊടിക്കാറ്റില്‍ എമിറേറ്റ്സ് റോഡില്‍ 34 വാഹനങ്ങള്‍കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഷാര്‍ജ അല്‍ ഖുദ്റ പാലത്തിലായിരുന്നു അപകടം.

Read Also : അടുത്ത പത്ത് ദിനം കൊണ്ട് പ്രതിദിന രോഗികളുടെ എണ്ണവും ചികില്‍സയിലുള്ളവരുടെ എണ്ണവും ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്

പൊടിക്കാറ്റില്‍ ദൂരക്കാഴ്ച കുറഞ്ഞതാണ് അപകട കാരണമെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രി.ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.

ഒരാളുടെ പരുക്ക് സാരമുള്ളതാണ്. എല്ലാ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. പ്രതികൂല കാലാവസ്ഥകളില്‍ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments


Back to top button