COVID 19Latest NewsNewsGulfOman

ഒമാനില്‍ പുതുതായി 902 പേര്‍ക്ക് കോവിഡ് ബാധ

മസ്‍കത്ത്: ഒമാനില്‍ പുതുതായി 902 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗ ബാധിതരായിരുന്ന 1123 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയപ്പോൾ പുതിയ ഒന്‍പത് കൊറോണ വൈറസ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനില്‍ 1,97,802 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ 1,79,175 പേര്‍ രോഗമുക്തരായി. 2062 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 90.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവര്‍ ഉള്‍പ്പെടെ 813 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 287 പേര്‍ തീവ്ര പരിചരണ വിഭാഗങ്ങളിലാണ്.

shortlink

Related Articles

Post Your Comments


Back to top button