Latest NewsKeralaNews

നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടോ? പരാതിയുണ്ടോ? ഇങ്ങനെ ചെയ്താല്‍ മതിയെന്ന് ജില്ലാ കളക്ടര്‍

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ കളക്ടറെ നേരിട്ട് പരാതി അറിയിക്കാന്‍ അവസരം. ഇതിനായി ‘നമ്മുടെ കോഴിക്കോട്’ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Also Read: കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണം 50,000 വരെ ഉയരും, മലപ്പുറത്ത് 39,000; ആശങ്ക ഉയര്‍ത്തി കാണ്‍പൂര്‍ ഐഐടിയുടെ പഠനം

നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ‘നമ്മുടെ കോഴിക്കോട്’ ആപ്ലിക്കേഷനിലെ SOS ബട്ടണിലെ ‘റിപ്പോര്‍ട്ട് ഇഷ്യൂ (Report an Issue) ഓപ്ഷന്‍ ഉപയോഗപ്പെടുത്തി പരാതികള്‍ അയക്കാം. ജില്ലാ കളക്ടര്‍ പരാതികള്‍ നേരിട്ട് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായുള്ള ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ലിങ്കും കളക്ടര്‍ പങ്കുവെച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ച ഷോപ്പുകളും സ്ഥാപനങ്ങളും പ്രോട്ടോക്കോള്‍ അനുസരിച്ച് പരമാവധി പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം നിര്‍ബന്ധമായും സ്ഥാപനത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ഇത് 30 ചതുരശ്ര അടിക്ക് 1 വ്യക്തി എന്ന നിലയിലാണ്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കട/ സൂപ്പര്‍ മാര്‍ക്കറ്റ്/സ്ഥാപന ഉടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും കടകള്‍ക്ക് മുന്നില്‍ ഒത്തുചേരലുകള്‍ ഉണ്ടാകരുതെന്നും കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button