KeralaLatest News

സിപിഎം സർക്കാരിന്റെ വിജയത്തിന്റെ ക്രെഡിറ്റ് പിണറായിക്കോ ശൈലജക്കോ അല്ല, പിന്നെയോ? ആ 2 പേരെ പരിചയപ്പെടാം

'കുര്യൻ ജോസഫ് , ഹറൂൺ അൽ റഷീദ് എന്നിവരാണ് ഇടത് വിജയത്തിൻ്റെ ശില്പികൾ '

കേരളത്തിലെ ഇലക്ഷൻ വിഷയം പൂർണ്ണമായും എൽഡിഎഫ് അഴിമതി ഭരണം തുടരണമോ വേണ്ടയോ എന്ന ഒറ്റ അജണ്ടയിൽ എത്തുമായിരുന്നു. എന്നാൽ ഇടതിന്റെ വിജയത്തിന് പിന്നിൽ രണ്ടു വ്യക്തികൾ ആണെന്ന് വെളിപ്പെടുത്തി ചായക്കടക്കാരന്റെ സംഭാഷണം വൈറൽ കുറിപ്പായി മാറുമ്പോൾ:

ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

പാൽ വാങ്ങാനായി എത്തിയ എന്നെ കണ്ടയുടൻ കടക്കാരൻ ചോദിച്ചു..

“ഇടതിൻ്റെ വൻ വിജയത്തിൻ്റെ ശില്പി യഥാർത്ഥത്തിൽ ആരാണ് എന്ന് സാറിന് അറിയാമോ ‘
ഞാൻ കടയിലെ വരാന്തയിൽ കയറിയതെ ഉള്ളൂ അപ്പോഴാണ് ചോദ്യം..
എനിക്ക് സംശയം ഒന്നും ഇല്ലായിരുന്നു.
‘എന്താ സംശയം ഇത് പിണറായിയുടെ വിജയം ആണ്..’
കടക്കാരൻ ആ ഉത്തരത്തിൽ സംതൃപ്തനല്ല എന്ന് മനസ്സിലായപ്പോൾ ഞാൻ
‘ ശൈലജ ടീച്ചർ ആവും ‘ എന്ന് ഉത്തരം മാറ്റി .

ആ മറുപടിയും ശരിയല്ല എന്നായി കടക്കാരൻ.
ഞാൻ വിദ്യാഭ്യാസ മന്ത്രിയുടെ പേരും പറഞ്ഞു.
അതുകേട്ട് കടക്കാരൻ പറഞ്ഞു.
‘ ഇവർ ആരും അല്ല എൽഡി ഫ് വിജയം നേടിയത്..വേറെ രണ്ടുപേരാണ് ‘
അതുകേട്ടപ്പോൾ എനിക്കും ഒരു കൗതുകം .
ഞാൻ കടയിലെ അ ചേട്ടൻ പറയുന്ന പേരുകൾ അറിയാൻ ആകാംഷയോടെ അദേഹത്തിൻ്റെ മുഖത്ത് തന്നെ നോക്കി..

‘ കുര്യൻ ജോസഫ് , ഹറൂൺ അൽ റഷീദ് എന്നിവരാണ് ഇടത് വിജയത്തിൻ്റെ ശില്പികൾ ‘
വലിയ പരിചയം ഇല്ലാത്ത രണ്ട് പേരുകൾ.
ഞാൻ അന്തം വിട്ട് കടയിലെ ചേട്ടനെ തന്നെ നോക്കുകയാണ്.
എൻ്റെ അമ്പരപ്പ് കണ്ട ആ ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘ ഇവർ വെറും പുള്ളികൾ അല്ല.. ഇവരാണ് ലോകായുക്ത ജഡ്ജിമാർ..കുര്യൻ ജോസഫ് സുപ്രീം കോടതിയിൽ ജഡ്ജിയും ഹറൂൺ അൽ റഷീദ് ഹൈക്കോടതി ജഡ്ജിയും ആയിരുന്നു..’

ഞാൻ അദ്ദേഹം പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയാണ്.
‘ മാർച്ച രണ്ടാം വാരത്തിൽ ആണ് ജലീലിനെ
കുറ്റക്കാരനായി കണ്ടെത്തിയ വിധി ഇവർ എഴുതിയത്..’
ഇത്രയും കേട്ടപ്പോൾ കഥയുടെ പോക്ക് എനിക്കും ഇഷ്ടമായി.
‘ വിധി മാർച്ച് 14 ന് പറയേണ്ടത് ആയിരുന്നു.
അത് പറയാതെ നീട്ടി വെച്ചു..ഇലക്ഷൻ കഴിഞ്ഞിട്ട് പറഞ്ഞു ..’
അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു

‘ അതിൽ എന്താ തെറ്റ് .. സുപ്രീം കോടതി വിധി ജയലളിത മരിക്കുന്നത് വരെ പറയാതെ മാറ്റി വെച്ച ചരിത്രം ഉണ്ടല്ലോ ..’
കടക്കാരൻ ഒന്ന് ചിരിച്ചു.
‘വിധി മാർച്ച് 14 ന് വന്നിരുന്നു എങ്കിൽ , ജലീലിനെ പുറത്ത് ആക്കേണ്ട സാഹചര്യം വരുമായിരുന്നു..അഴിമതി നടത്തിയതിന് .
കേരളത്തിലെ ഇലക്ഷൻ വിഷയം പൂർണ്ണമായും എൽഡിഎഫ് അഴിമതി ഭരണം തുടരണമോ വേണ്ടയോ എന്ന ഒറ്റ അജണ്ടയിൽ എത്തുമായിരുന്നു.’
കടക്കാരൻ ഒന്ന് നിറുത്തിയിട്ട് പറഞ്ഞു.

‘ എങ്കിൽ ഇന്നത്തെ പത്രത്തിലെ ഹെഡിംഗ് യുഡിഎഫ് 100 ..എൽഡിഎഫ് 40 എന്നായെനെ..’
കടയിലെ ചേട്ടൻ പറഞ്ഞതിൽ കാര്യമുണ്ട് എന്നാണ് പെട്ടന്ന് എനിക്കും തോന്നിയത്.
ജനങ്ങളുടെ അഭിപ്രായം സ്വാധീനിക്കുന്നത് ഏറ്റവും അവസാനം നടക്കുന്ന സംഭവം ആണെന്ന് എവിടെയോ വായിച്ചതും പെട്ടന്ന് എൻ്റെ ഓർമയിൽ വന്നു.
‘ അപ്പോ ഈ ജഡ്ജിമാരുടെ ഫോട്ടോ എല്ലാ പാർട്ടി ഓഫീസിലും വയ്ക്കും അല്ലേ..’

shortlink

Related Articles

Post Your Comments

Related Articles


Back to top button