
പാരീസ്: ഫ്രാന്‍സില്‍ വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികളുടെ അഴിഞ്ഞാട്ടം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളികളുടെ ചുവരില്‍ പാകിസ്താന്‍ പതാകകള്‍ വരച്ചുകൊണ്ടാണ് തീവ്ര മതവാദികള്‍ പ്രകോപനം സൃഷ്ടിച്ചത്.
തെക്കന്‍ ഫ്രാന്‍സിലെ ഫാബ്രിഗ്യൂസ് പള്ളിയുടെ ചുവരുകളിലാണ് പാക് പതാകകളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഈസ്റ്റ് ഹെറാള്‍ട്ട് ജനപ്രതിനിധി ഗില്‍ബെര്‍ട്ട് കോളാര്‍ഡാണ് ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മേയര്‍ ജാക്ക് മാര്‍ട്ടിനിയര്‍ അറിയിച്ചു. ഫ്രാന്‍സില്‍ തീവ്ര മതവാദികളുടെ സ്വാധീനം വര്‍ധിക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിനു ശേഷം തീവ്ര മതവാദികള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിക്കുന്നത്. ഇതിനെതിരായ വെല്ലുവിളിയായാണ് ക്രിസ്ത്യന്‍ പള്ളികളില്‍ പാക് പതാകകള്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ തീവ്ര മതവാദികള്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സമീപകാലത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
Post Your Comments