Latest NewsKeralaNews

സംസ്ഥാനത്ത് ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നു; പുതിയ കോവിഡ് കണക്കുകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പുതുതായി 41,953 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. 3,75,658 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് 58 പേര്‍ മരിച്ചു.

Also Read: 6,000 കടന്ന് എറണാകുളം, ആശങ്കയായി കോഴിക്കോട്; വിവിധ ജില്ലകളിലെ കോവിഡ് കണക്കുകള്‍ ഇങ്ങനെ

ആലപ്പുഴയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെ കാരണം പരിശോധിക്കും. വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനങ്ങളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തും. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് മേല്‍നോട്ടം വഹിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ ആവശ്യമായി വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഹോസ്റ്റലുകളും ലോഡ്ജുകളും ഉപയോഗപ്പെടുത്തേണ്ടതായി വരും. സര്‍ക്കാര്‍ ആശുപത്രികളില്‍ 2857 ബെഡുകള്‍ ഉള്ളതില്‍ 996 എണ്ണം കോവിഡ് രോഗികള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 7085 ഐസിയു ബെഡുകള്‍ ഉണ്ട്. ഇതില്‍ 1037 എണ്ണം നീക്കിവെച്ചു. സ്വകാര്യ മേഖലയില്‍ 3231 ഓക്ജിന്‍ ബെഡുകള്‍ ഉണ്ട്. ഇവയില്‍ 1231 എണ്ണം കോവിഡ് രോഗികള്‍ക്കായി മാറ്റി വെച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഓക്‌സിജനില്‍ 1000 മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. 500 മെട്രിക് ടണ്‍ അടിയന്തിരമായി അനുവദിക്കണം. മതിയായ കരുതല്‍ ശേഖരത്തിന് കേന്ദ്ര സഹായം ആവശ്യമാണ്. ഇതിന് പുറമെ, ഓക്‌സിജന്‍ ടാങ്കറുകളും കോണ്‍സന്‍ട്രേറ്ററുകളും അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 50 ലക്ഷം ഡോസ് വാക്‌സിന്‍ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button