KeralaLatest NewsNews

‘കെ മുരളീധരന്റെ പ്രസ്താവന വിചിത്രം; സിപിഎം വിജയിച്ചതിന്റെ ഉത്തരവാദിത്തം കൂടി അദ്ദേഹം ഏറ്റെടുക്കണം’, കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : നേമത്ത് ബിജെപി പരാജയപ്പെട്ടത് കോണ്‍ഗ്രസ് വോട്ട് കൂടുതല്‍ പിടിച്ചത് കൊണ്ടാണെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ പ്രസ്താവന വളരെ വിചിത്രമെന്ന് കുമ്മനം രാജശേഖരന്‍. മുരളീധരന്റെ അവകാശവാദം ശരിയാണെങ്കില്‍ സിപിഎം വിജയിച്ചതിന്റെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണമെന്ന് കുമ്മനം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

Read Also  :  കോവിഡ് പ്രതിസന്ധി, 50,000 കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് ആര്‍ബിഐ

കുറിപ്പിന്റെ പൂർണരൂപം………………………

കെ. മുരളീധരൻറെ പ്രസ്‌താവന വിചിത്രം.

കോൺഗ്രസ് വോട്ട് കൂടുതൽ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരൻറെ പ്രസ്‌താവന വളരെ വിചിത്രമായിരിക്കുന്നു. 2019 -ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ നേമത്തു കോൺഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8%) ഈ അസംബ്ലി തെരഞ്ഞെടുപ്പിൽ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരൻ വ്യക്തമാക്കണം. 2021 -ൽ കോൺഗ്രസ് വോട്ട് എൽ.ഡി.എഫിനു പോയത് കൊണ്ടാണ് 33,921 (24%) വോട്ടിൽ നിന്നും 55,837(38.2%) ആയി എൽ.ഡി.എഫിനു ഉയർത്താൻ കഴിഞ്ഞത്.

Read Also  :  കോവിഡ് വ്യാപനം രൂക്ഷം; തടവുകാർക്ക് പരോൾ അനുവദിക്കാൻ തീരുമാനവുമായി സർക്കാർ

നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോൽക്കണമെന്ന കാര്യത്തിൽ എൽ.ഡി.എഫിനും കോൺഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോൺഗ്രസിൻറെ വോട്ട് എൽ.ഡി.എഫിന് മറിച്ചു കൊടുത്താണ് കോൺഗ്രസ് ബി.ജെ.പിയെ തോൽപിച്ചത്. തങ്ങൾ തോറ്റാലും വേണ്ടില്ല എൽ.ഡി.എഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപെടുത്തണമെന്ന കോൺഗ്രസിൻറെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി. നേമത്തു ബി.ജെ.പി പരാജയപ്പെട്ടത് കോൺഗ്രസ് കൂടുതൽ വോട്ട് പിടിച്ചത് കൊണ്ടാണെന്ന മുരളീധരൻറെ അവകാശവാദം ശരിയാണെങ്കിൽ സി.പി.എം വിജയിച്ചതിൻറെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണം.

Read Also  :  ഇനി മുരളിയും ചെന്നിത്തലയും നിയമസഭ കാണില്ലന്ന് ബിജെപി മൗനമായി ചിന്തിച്ചാല്‍ കാണില്ലെന്ന് ഉറപ്പാണ്; ബി ഗോപാലകൃഷ്ണന്‍

കേരളത്തിലുടനീളം ബി.ജെ.പിയെ തോൽപിക്കാൻ പരസ്പര ധാരണയും ആസൂത്രണവും എൽ.ഡി.എഫും, യു.ഡി.എഫും തമ്മിലുണ്ടായിരുന്നുവെന്നു മുരളീധരൻറെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button