COVID 19KeralaLatest NewsNewsIndia

ഓക്‌സിജൻ വിതരണം; കേന്ദ്രത്തിനെതിരായ ഡൽഹി ഹൈക്കോടതിയുടെ നോട്ടീസിന് സുപ്രീംകോടതി സ്‌റ്റേ

ആളുകളുടെ ജീവൻ ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടതെന്നും ഉദ്യോഗസ്ഥരെ ജയിലിൽ അടച്ചാൽ നഗരത്തിൽ ഓക്‌സിജൻ ലഭിക്കില്ലെന്നും ഹർജി പരിഗണിച്ച ജസ്റ്റീസുമാർ അഭിപ്രായപ്പെട്ടു.

ഡൽഹി: സംസ്ഥാനത്തെ ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേയുള്ള ഡൽഹി ഹൈക്കോടതിയുടെ നോട്ടീസിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ഡൽഹിയിലെ ആശുപത്രികളിൽ 700 മെട്രിക് ടൺ ഓക്‌സിജൻ നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ചാണ് ഡൽഹി ഹൈക്കോടതി കേന്ദ്രത്തിനെതിരെ ഹൈക്കോടതി നോട്ടീസ് അയച്ചത്.

ഇതിനെതിരേ കേന്ദ്രം നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.ഇതിനോടകം 550 മെട്രിക് ടൺ ഓക്‌സിജൻ ഡൽഹിയിൽ നൽകിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കോടതിയലക്ഷ്യമല്ല വിഷയം പരിഹരിക്കാനാവശ്യമായ നടപടിയാണ് വേണ്ടതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ആളുകളുടെ ജീവൻ ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടതെന്നും ഉദ്യോഗസ്ഥരെ ജയിലിൽ അടച്ചാൽ നഗരത്തിൽ ഓക്‌സിജൻ ലഭിക്കില്ലെന്നും ഹർജി പരിഗണിച്ച ജസ്റ്റീസുമാർ അഭിപ്രായപ്പെട്ടു. ഓക്‌സിജൻ വിതരണത്തിനുളള സമഗ്ര പദ്ധതി നാളെ സമർപ്പിക്കണമെന്നും, സംസ്ഥാനങ്ങൾ നേരിടുന്ന ഓക്‌സിജൻ പ്രതിസന്ധി മനസിലാക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്നുംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button