CinemaMollywoodLatest NewsNewsIndiaEntertainmentKollywoodMovie Gossips

ദളപതി വിജയ് തെലുങ്കിലേക്ക്? പ്രഖ്യാപനം ഉടനെയെന്ന് അണിയറ പ്രവർത്തകർ

പ്രശസ്ത സംവിധായകൻ വംശി പെയ്‌ഡിപ്പല്ലിയുടെ ചിത്രത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തമിഴ് സൂപ്പർ താരം വിജയ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായകൻ വംശി പെയ്‌ഡിപ്പല്ലിയുടെ ചിത്രത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രഭാസും ഇല്യാനയുമഭിനയിച്ച മുന്ന എന്ന ക്രൈം ത്രില്ലറിലൂടെ തുടക്കമിട്ട സംവിധായകനാണ് വംശി പെയ്‌ഡിപ്പല്ലി. വംശിയുടെ രണ്ടാമത്തെ ചിത്രമായ ബൃന്ദാവനത്തിൽ ജൂനിയർ എൻ.ടി. ആറും കാജൽ അഗർവാളും സാമന്തയുമായിരുന്നു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.

മൂന്നാമത്തെ ചിത്രമായ യെവസുവി ൽ അല്ലു അർജുനും രാംചരൺ തേജയുമായിരുന്നു നായകന്മാർ. 35 കോടി മുതൽമുടക്കിലൊരുക്കിയ ചിത്രം 60 കോടിക്ക് മേൽ കളക്ട് ചെയ്തു. നാഗാർജുന, കാർത്തി, തമന്ന എന്നിവരഭിനയിച്ച ഊപ്പിരി എന്ന ചിത്രമാണ് വംശി പെയ്‌ഡിപ്പല്ലി നാലാമതായി ഒരുക്കിയത്. തോഴാ എന്ന പേരിൽ തമിഴിലും ഒരുക്കിയ ഈ ചിത്രം അതിഗംഭീര വിജയമായി. മഹേഷ് ബാബു നായകനായ മഹർഷിയാണ് വംശി പെയ്‌ഡിപ്പല്ലി ഒടുവിൽ ചെയ്ത ചിത്രം.

മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം മഹർഷി സ്വന്തമാക്കിയിരുന്നു. വംശി ലെയ്‌ഡിപ്പല്ലിയുടെ ആദ്യ ചിത്രമായ മുന്ന നിർമ്മിച്ച ദിൽരാജുവാണ് വിജയ് നായകനാകുന്ന പുതിയ ചിത്രവും നിർമ്മിക്കുന്നത്. ഒരേ സമയം തെലുങ്കിലും തമിഴിലും ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button