COVID 19UAELatest NewsNewsIndiaInternationalGulf

ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി യു.എ.ഇ

ദുബായ് : ഇന്ത്യക്കാരുടെ യാത്രാ വിലക്ക് യു.എ.ഇ അനിശ്ചിതമായി നീട്ടി. ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വരെയും വിലക്കേർപെടുത്തിയിരുന്നു. എന്നാൽ, അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് നീട്ടുകയാണെന്ന് യു.എ.ഇ അറിയിച്ചു. യു.എ.ഇ ദേശീയ ദുരന്ത നിവാരണ സമിതിയും സിവിൽ ഏവിയേഷനുമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായ പ്രഖ്യാപനം നടത്തിയത്.

Read Also : പ്രാര്‍ഥനയ്ക്ക് ഫലസിദ്ധി ലഭിക്കാന്‍ 

ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യയിൽ തങ്ങിയവർക്കും ഇന്ത്യ മുഖേന യാത്ര ചെയ്തവർക്കും വിലക്കുണ്ട്. അതേ സമയം യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ബബ്ൾ സംവിധാനം മാറ്റമില്ലാതെ തുടരും. എന്നാല്‍ യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക ഇളവുണ്ട്. ഇവര്‍ യുഎഇയിലെത്തി പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയുകയും വേണം.

യു.എ.ഇയിലേക്ക് വരാൻ പറ്റാതെ നാട്ടിൽ കുടുങ്ങിയ ആയിരങ്ങളാണുള്ളത്. അവർക്ക് പുതിയ തീരുമാനം കൂടുതൽ തിരിച്ചടിയാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button