COVID 19KeralaLatest NewsNews

ലവ് യു സുരേഷ് ഏട്ടാ, ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിന് മികച്ച പ്രതികരണം

സുരേഷ് ഗോപിയോട് സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സുരേഷ് ​ഗോപിയുടെ പോസ്റ്റിന് താഴെയാണ് ഒമറിന്റെ കമന്റ്.

Also Read:വി മുരളീധരനെതിരെ ആക്രമണം, വാഹനം തല്ലി തകർത്തു

‘സുരേഷേട്ടന്‍ അടുത്ത തവണ സ്വതന്ത്രനായി മല്‍സരിക്കൂ തൃശ്ശൂര്‍ ഞങ്ങള്‍ തരും ലവ് യു സുരേഷേട്ടാ’ എന്നായിരുന്നു ഒമറിന്റെ കമന്റ്. തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി.

“തൃശൂരിന് എന്റെ നന്ദി!എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി! നല്‍കാത്തവര്‍ക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്നേഹം മാത്രം!”, എന്നായിരുന്നു സുരേഷ് ​ഗോപിയുടെ പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button