Latest NewsNewsInternational

പ്രതീക്ഷയർപ്പിച്ച് ലോകം; പ്രായമായവരിൽ ഫൈസർ വാക്‌സിൻ 95 ശതമാനം ഫലപ്രദമെന്ന് ഗവേഷകർ

വാഷിംഗ്ടൺ: പ്രായമായവരിൽ ഫൈസർ വാക്സിൻ 95 ശതമാനത്തിലധികം ഫലപ്രദമെന്ന് ഗവേഷകർ. ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രോഗലക്ഷണമുള്ളതും ലക്ഷണവുമില്ലാത്ത കോവിഡ് അണുബാധ തടയുന്നതിന് രണ്ട് ഡോസ് ഫൈസർ വാക്സിൻ എല്ലാ പ്രായക്കാർക്കും ഫലപ്രദമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

Read Also: മൃഗങ്ങൾക്കിടയിലും കോവിഡ്; മുൻകരുതൽ നടപടികളുമായി അധികൃതർ; മൃഗശാലയിൽ ജീവനക്കാർ പിപിഇ കിറ്റ് ധരിക്കാൻ നിർദ്ദേശം

കോവിഡ് മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനും രോഗികളുടെ ആശുപത്രി പ്രവേശനം ഒഴിവാക്കാനും ഫൈസർ വാക്സിന്റെ രണ്ട് ഡോസുകൾ ഫലപ്രദമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിലെ ജനങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നാണ് ഗവേഷകർ ഇത്തരമൊരു വിലയിരുത്തലിലെത്തിയത്.

ഇസ്രായേലിലെ ജനങ്ങൾക്ക് ഫൈസർ വാക്സിൻ വ്യാപകമായി വിതരണം ചെയ്തിരുന്നു. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ശേഷം 16 വയസ് മുതലുള്ള 65 ലക്ഷം പൗരന്മാർക്കാണ് ഇസ്രായേൽ പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. വാക്‌സിൻ സ്വീകരിച്ചവരെ നിരീക്ഷിച്ചാണ് ഗവേഷകർ പഠനം നടത്തിയത്.

രാജ്യവ്യാപക വാക്സിനേഷൻ നടത്തിയ ആദ്യ നാല് മാസങ്ങളിലെ നിരീക്ഷണ വിവരങ്ങൾ ഗവേഷകർ ശേഖരിച്ച് രോഗലക്ഷണമില്ലാത്ത അണുബാധ, രോഗലക്ഷണമുള്ള അണുബാധ, ആശുപത്രി പ്രവേശനം, ഗുരുതര രോഗം, മരണം എന്നിവ അടിസ്ഥാനമാക്കിയാണ് ഫൈസർ വാക്‌സിന്റെ ഫലപ്രാപ്തി ഗവേഷകർ കണക്കാക്കിയത്.

Read Also: ജനങ്ങൾ പരിഭ്രാന്തരാകരുത്; അവശ്യ സാധനങ്ങൾ ലഭ്യമാക്കും; ജോലിയ്ക്ക് പോകാൻ കഴിയാത്തവർക്ക് സഹായം നൽകുമെന്ന് തോമസ് ഐസക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button