Latest NewsKeralaNewsCrime

ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊല്ലാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്‌റ്റിൽ

മാവേലിക്കര: കൂടെ താമസിച്ചുവന്ന യുവതിയെ ഡീസൽ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന്‌ പശ്ചിമബംഗാൾ സ്വദേശി അറസ്‌റ്റിലായി. തനമാൽഡ സലൈഡങ്ക ദക്കിൻബാസ്‌തുവിൽ കുർദൂസ് അൻസാരി (21) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന, മാൽഡ ചിലിമാപൂർ സ്വദേശിനി സുജിത (22 ) കിസ്‌കുവാണ് 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കഴിയുന്നത്.

Read Aslo  : കൊവിഡിനെതിരെയുള്ള രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഗുണകരമെന്ന് മുഖ്യമന്ത്രി

ചൊവ്വാഴ്‌ച പുലർച്ചെ 12.30 നായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ കലഹത്തിനിടെ കൂർദൂസ്, സുജിതയുടെ ശരീരത്തിൽ ഡീസലൊഴിച്ച് തീകൊളുത്തുകയായിരുന്നു. രണ്ടര വർഷമായി വെട്ടിയാറിൽ താമസിച്ചുവരുന്ന കുർദൂസ് നിർമാണത്തൊഴിലാളിയാണ്. സുജിത ഇയാൾക്കൊപ്പം താമസമായിട്ട് രണ്ടര മാസമായിട്ടേയുള്ളൂ. ഡൽഹിയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും പൊലീസ് പറയുന്നു. ഇവർ താമസിക്കുന്നതിന് തൊട്ടടുത്തുള്ളവരുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഫോറൻസിക് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button