KeralaLatest NewsNews

15 ദിവസം, കേരളത്തിൽ 628 ജീവനെടുത്ത് കോവിഡ്; വേണം അതീവ കരുതൽ

തിരുവനന്തപുരം: കഴിഞ്ഞ 15 ദിവസംകൊണ്ട് 628 പേരുടെ ജീവനെടുത്ത് കോവിഡ്. രോഗലക്ഷണങ്ങളില്ലാതെ വീടുകളിൽ കഴിയുന്നവരും കോവിഡ് നെഗറ്റീവായവരും ആരോഗ്യസ്ഥിതി വഷളാകാതിരിക്കാൻ അതീവ കരുതലെടുക്കണമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

Read Also: നാളെ മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ; ഇന്ന് തിരക്ക് നിയന്ത്രിക്കുമെന്ന് പോലീസ്

രണ്ടു ദിവസമായി പ്രതിദിനം നാല്പതിനായിരത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനൊപ്പം ഗുരുതരാവസ്ഥയിൽ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്.

കോവിഡ് സ്ഥിരീകരിക്കുന്നതിൽ ഭൂരിഭാഗം പേരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ കൃത്യമായ നിരീക്ഷണം വേണമെന്നാണ് വിദഗ്ധരുടെ നിർദേശം. കോവിഡ് നെഗറ്റീവായ ശേഷം ഉടനുണ്ടാകുന്ന മരണങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത വേണം. പ്രായമായവരിൽ കൂടുതൽ പേരും വാക്‌സീൻ സ്വീകരിച്ചതിനാൽ ഇവരിൽ രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാത്ത ചെറുപ്പക്കാരിൽ മരണ നിരക്ക് ഉയർത്തുന്നതിന്റെ ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ.

Read Also: നിങ്ങൾ പരാജയപ്പെട്ടിടത്താണ് രാഹുൽ ഞങ്ങൾ ജയിച്ചത് ; പ്രധാനമന്ത്രിയെ വിമർശിക്കാൻ നിങ്ങൾക്ക് അർഹതയില്ലെന്ന് സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button