COVID 19Latest NewsNewsBahrainGulf

ബഹ്റൈനില്‍ 1450 പേര്‍ക്ക് പുതിയതായി കോവിഡ് ബാധ

മനാമ: ബഹ്റൈനില്‍ പുതുതായി രേഖപ്പെടുത്തിയത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്ക്. 1450 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ട് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലായിരുന്ന 1034 പേര്‍ രോഗമുക്തരായിരിക്കുന്നു.

94ഉം 71ഉം വയസ് പ്രായമുള്ള രണ്ട് സ്വദേശി വനിതകളാണ് പുതിയതായി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇവര്‍ ഉള്‍പ്പെടെ ആകെ 664 പേര്‍ക്കാണ് ബഹ്റൈനില്‍ കൊറോണ വൈറസ് രോഗം കാരണം ജീവന്‍ നഷ്ടമായത്. പുതിയ രോഗികളില്‍ 528 പേര്‍ പ്രവാസികളും 903 സ്വദേശികളുമാണ്. 19 പേര്‍ക്ക് യാത്രാ സംബന്ധമായി കൊറോണ വൈറസ് രോഗബാധയേറ്റു.

നിലവില്‍ 11,780 രോഗികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 204 പേര്‍ ആശുപത്രികളിലാണ് ഉള്ളത്. ഗുരുതരാവസ്ഥയിലുള്ള 101 പേര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,83,330 പേര്‍ക്ക് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 41,72,056 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button