COVID 19Latest NewsKeralaNews

ഉത്തർപ്രദേശിൽ ബൈക്കിൽ ആശുപത്രിയിലെത്തിച്ചാൽ ഇഡിയറ്റ്സ് ; കേരളത്തിലാണെങ്കിൽ നൻപൻ ഡാ : സന്ദീപ് ജി വാര്യർ

ആലപ്പുഴ : പുന്നപ്രയില്‍ ആരോഗ്യനില വഷളായ കൊവിഡ് ബാധിതനെ ബൈക്കിൽ ആശുപത്രിയില്‍ എത്തിച്ച സംഭവം മഹാകാര്യമായി സമർത്ഥിക്കുന്ന മുഖ്യമന്ത്രിക്കും സഖാക്കൾക്കും മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്.

Read Also : മാപ്പ് പറഞ്ഞ പോസ്റ്റ് പിൻവലിച്ച് ഏഷ്യാനെറ്റ് ; കുറ്റക്കാരിക്കെതിരെ എന്ത് നടപടിയെടുത്തെന്ന് അറിയണമെന്ന് ബിജെപി 

“ഉത്തർപ്രദേശിൽ ആംബുലൻസില്ലാതെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചാൽ ഇഡിയറ്റ്സ്
കേരളത്തിൽ ആംബുലൻസില്ലാതെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചാൽ നൻപൻ ഡാ”, സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

ഉത്തർപ്രദേശിൽ ആംബുലൻസില്ലാതെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചാൽ ഇഡിയറ്റ്സ്
കേരളത്തിൽ ആംബുലൻസില്ലാതെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചാൽ നൻപൻ ഡാ .

കോവിഡ് ട്രീറ്റ്മെൻറ് സെൻററിൽ ആംബുലൻസ് ഉണ്ടായിരിക്കണമെന്ന നിബന്ധന പോലും മറച്ചു വച്ച് കോവിഡ് രോഗിയെ ബൈക്കിൽ കൊണ്ടുപോയതും മഹാകാര്യമായി സമർത്ഥിക്കുന്ന മുഖ്യമന്ത്രിയോടും സഖാക്കളോടും മാധ്യമ സഖാക്കളോടും ഒന്നേ പറയാനുള്ളൂ. വല്ലാത്ത തൊലിക്കട്ടി തന്നെ.

https://www.facebook.com/Sandeepvarierbjp/posts/5475353532506368?__cft__[0]=AZXY68-lFLFv2oDKqZ4Rl4CQp_lKjiMoLd6ivY-TqunNcCSTVI2xFR_qspxO392GVqQHl7SEOzbLBuXkhSaH6M-Yy4_fGNT9XqZfRGIwvhCjMF770r6fkfbuEJWWbQS_6C-4Kk1X_G7yqFuil5OuL7aICiiTvhasDs_Y7qZHq89gued96QpHH2iGsQeeyxrBJtc&__tn__=%2CO%2CP-R

കഴിഞ്ഞ ദിവസമാണ് സംഭവം. കൊവിഡ് രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ച് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കില്‍ രണ്ട് സന്നദ്ധ പ്രവര്‍ത്തകരുടെ നടുവില്‍ ഇരുത്തിയാണ് കൊവിഡ് രോഗിയെ കൊണ്ടുപോയത്. ആംബുലന്‍സ് കാത്തുനില്‍ക്കാനുള്ള സാഹചര്യമായിരുന്നില്ലെന്നാണ് സന്നദ്ധ പ്രവര്‍ത്തകരുടെ വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button