Latest NewsIndia

ബംഗാളിൽ അക്രമ പരമ്പര തുടരുന്നു, ഇതുവരെ കൊല്ലപ്പെട്ടത് 21 പേര്‍

ആക്രമണത്തിന് ശേഷം മാജ്ഹിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കൊല്‍ക്കത്ത തെരഞ്ഞെടുപ്പിനു ശേഷം പശ്ചിമബംഗാളില്‍ രൂക്ഷമായ ആക്രമണം നിയന്ത്രണമില്ലാതെ തുടരുന്നു. നാലു ദിവസത്തിനുള്ളില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. പശ്ചിമ മേദിനിപൂരില് കേന്ദ്രമന്ത്രി വി മുരളീധരന്റെ കാറിന് നേരെ ആക്രമണമുണ്ടായി. വലിയ വടികളുമായി നിരവധി പേര് കേന്ദ്രമന്ത്രിയുടെ വാഹനം വളയുന്ന ദൃശ്യംപുറത്തുവന്നു. കാറിന്റെ ചില്ല് തകര്ന്നു. ആര്ക്കും പരിക്കില്ല.

തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമത്തിന് പിന്നിലെന്ന് വി മുരളീധരന്‍ പ്രതികരിച്ചു. ഇന്നലെയും തൃണമൂൽ ഗുണ്ടകളുടെ മര്‍ദ്ദനമേറ്റ് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മരിച്ചു.ഈസ്റ്റ് ബര്‍ദ്ധമാന്‍ ജില്ലയിലെ കേതുഗ്രാം തെഹ്‌സിക്കിലെ ശ്രീപുര്‍ ഗ്രാമത്തിലെ ബല്‍റാം മാജ്ഹിയാണ് മരിച്ചത് .ചൊവ്വാഴ്ച രാത്രിയാണ് 22 കാരനായ മാജ്ഹിയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത് .

മാജ്ഹിയെ മര്‍ദ്ദിച്ചതിനു പുറമേ തീവ്ര മതവാദികൾ അടങ്ങുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ മാജ്ഹിയുടെ വീടും തല്ലി തകര്‍ത്തു . ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബലറാം ശ്രമിച്ചെങ്കിലും അക്രമികള്‍ അദ്ദേഹത്തെ പിടികൂടി, നിലത്തിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു . ആക്രമണത്തിന് ശേഷം മാജ്ഹിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .ഇടതുമുന്നണി സംയുക്തമോര്‍ച്ച പ്രവര്‍ത്തകരും അക്രമത്തിന് ഇരയാകുന്നു.

കൊലപ്പെട്ടവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രുപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. അക്രമം അവസാനിപ്പിച്ച്‌ സമാധാനം സംരക്ഷിക്കാന്‍ സര്‍ക്കാരും ഉഭയ കക്ഷികളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം ആവശ്യപ്പെട്ടു.

read also:കോവിഡ് ബാധിച്ച്‌ മാതാപിതാക്കളും മകനും ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തൃണമൂല്‍ ആക്രമണം രൂക്ഷമായ ബംഗാളില്‍ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച നാലംഗ കേന്ദ്രസംഘം എത്തി. ആഭ്യന്തര മന്ത്രാലയത്തിലെ അഡീ. സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എത്രയും വേഗം റിപ്പോര്‍ട്ടുനല്‍കാന്‍ കേന്ദ്രം ബംഗാള്‍സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഗവര്‍ണറോടും റിപ്പോര്‍ട്ടു തേടി. ബിജെപി നേതാക്കളും പ്രവര്‍ത്തകരും അനാവശ്യപ്രകോപനം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button