തിരുവനന്തപുരം: രോഗിയെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി ‘ബൈക്ക് ആംബുലൻസ്’ വിവാദത്തോടെ ശ്രദ്ധനേടിയ ആലപ്പുഴ പുന്നപ്രയിലെ കോവിഡ് സെന്ററില്‍ ആംബുലന്‍സ് അനുവദിക്കുമെന്ന് മുഖ്യമന്തി. ഇതോടൊപ്പം ആവശ്യത്തിനുവേണ്ട ആരോഗ്യ പ്രവർത്തകരെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കരൂർ സ്വദേശിയായ യുവാവിന് ഇന്നലെ രാവിലെ ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ സന്നദ്ധ പ്രവർത്തകർ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതേത്തുടർന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ സർക്കാർ വീഴച്ചയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. വിമർശനത്തിനെതിരായി കടുത്ത സൈബർ ആക്രമണമാണ് ശ്രീജിത്തിന് നേരിടേണ്ടി വന്നത്.
അതേസമയം ബൈക്ക് ആംബുലൻസിന് പകരമല്ലെന്നും, ആംബുലൻസ് ഇല്ലാത്ത ഇടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ പകരം സൗകര്യമൊരുക്കണമെന്നും വിമര്ശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പറഞ്ഞു. പിന്നീടാണ് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
87 പേര്‍ കഴിയുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരോ ആംബുലന്‍സോ ഉണ്ടായിരുന്നില്ല .ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാകുന്ന വിധം രണ്ടു സ്റ്റാഫ് നഴ്സുമാരെ വിന്യസിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതോടെ ശ്രീജിത്തിന്റെ വിമർശനം മുഖ്യമന്ത്രി വിലയ്‌ക്കെടുത്തുവെന്നുവേണം കരുതാൻ.
Post Your Comments