Latest NewsNewsIndia

രക്തം കട്ടപിടിക്കുന്നതും കോവിഡ് രോഗികളുടെ അവസ്ഥ കൂടുതൽ മാരകമാക്കുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ

ന്യൂഡൽഹി: വൈറസ് ബാധയെ തുടർന്ന് രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാനിടയാകുന്നത് കോവിഡ് രോഗിയുടെ നില ഗുരുതരമാക്കുന്നുവെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ഇത് മരണം വരെ സംഭവിക്കാൻ ഇടയാക്കുമെന്നും വിദഗ്ധർ പറയുന്നു. ശ്വാസകോശ പ്രവർത്തനങ്ങൾ ബാധിക്കപ്പെടുന്നതിന് പുറമെ കോവിഡ് രോഗികളിൽ 14 മുതൽ 28 ശതമാനം പേരിൽ ഡീപ് വെയിൻ ത്രോംബോസിസ്(DVT) ഉം 2 മുതൽ 5 ശതമാനത്തോളം പേരിൽ ആർട്ടേറിയൽ ത്രോംബോസിസും കണ്ടുവരുന്നുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

Read Also: തൃശൂർ മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ഉത്പാദനം തുടങ്ങി; പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സന്ദീപ് വാര്യർ

ശരീരത്തിൽ ആഴത്തിൽ സ്ഥിതിചെയ്യുന്ന സിരകളിലുണ്ടാകുന്ന രക്തം കട്ടപിടക്കലാണ് ഡിവിടി. ഹൃദയത്തിൽ നിന്ന് വിവിധ ശരീരഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ആർട്ടേറിയൽ ത്രോംബോസിസ്.

ടൈപ്പ്-2 പ്രമേഹരോഗികളിൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്. ഡൽഹിയിലെ പ്രമുഖ ആശുപത്രിയിലെ കാർഡിയോ-തൊറാസിക് വാസ്‌കുലർ കൺസൾട്ടന്റായ ഡോക്ടർ അമരീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡും രക്തക്കുഴലുകളിലെ രക്തം കട്ടപിടിക്കലും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതായി കഴിഞ്ഞ വർഷം ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലും വ്യക്തമാക്കിയിരുന്നു. ത്രോംബോ എംബോളിസം (TE)അഥവാ രക്തക്കട്ടകൾ രൂപംകൊള്ളുന്നതു മൂലം സിരകളിലും ധമനികളിലും രക്തചംക്രമണം തടസ്സപ്പെട്ട് രോഗികളുടെ ജീവന് ഭീഷണിയാകുന്നതായാണ് ലേഖനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നത്.

Read Also: കങ്കണാ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു

അപൂർവമായി മാത്രം കണ്ടുവരുന്ന രക്തം കട്ടപിടിക്കലാണ് സെറിബ്രൽ വെനസ് ത്രോംബോസിസ്(CVT). മസ്തിഷ്‌കത്തിലെ രക്തക്കുഴലിൽ രക്തം കട്ടപിടിക്കുന്ന ഈ അവസ്ഥ കോവിഡ് രോഗികളിൽ കാണപ്പെടുന്നു. ഈ അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെടുന്നവരിൽ മുപ്പത് ശതമാനത്തോളം കോവിഡ് രോഗികളും മുപ്പത് വയസിന് താഴെ പ്രായമുള്ളവരാണെന്നാണ് മറ്റൊരു ഞെട്ടിക്കുന്ന കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button