Latest NewsIndia

‘സൗദി അറേബ്യ ഇന്ത്യക്കയച്ച ഓക്സിജൻ റിലയൻസ് തങ്ങളുടേതാക്കി മാറ്റി’: വ്യാജ വാർത്തയിലെ യാഥാർഥ്യം

രോഗം ബാധിച്ചവരില്‍ അധികം പേരും കൃത്രിമ ശ്വാസത്തിനായി പിടഞ്ഞപ്പോള്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും സാധിച്ചിരുന്നില്ല.

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് രാജ്യത്തു സൃഷ്ടിച്ചിരിക്കുന്ന കടുത്ത മെഡിക്കൽ അടിയന്തരാവസ്ഥയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സ തേടിയ രോഗികളില്‍ ഭൂരിഭാഗവും നേരിട്ട പ്രശ്‌നമാണ് ശ്വാസതടസം. കോവിഡ് പ്രധാനമായും ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാലാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായി സൃഷ്ടിക്കപ്പെട്ടത്. രോഗം ബാധിച്ചവരില്‍ അധികം പേരും കൃത്രിമ ശ്വാസത്തിനായി പിടഞ്ഞപ്പോള്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും സാധിച്ചിരുന്നില്ല.

ഇതിനിടെ സഹായ ഹസ്തവുമായി എത്തിയ റിലയൻസിനെതിരെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും പടച്ചു വിട്ടത് നട്ടാൽ കുരുക്കാത്ത നുണകൾ ആയിരുന്നു. ഇന്ത്യയുടെ ഈ അവസ്ഥ പരിഗണിച്ച് പല വിദേശ രാജ്യങ്ങളും സഹായ ഹസ്തവുമായി രംഗത്തെത്തുകയുണ്ടായി. ഇത്തരത്തില്‍ സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിച്ച ഓക്‌സിജന്‍, റിലയന്‍സിന്റെ പേരിലേക്ക് മാറ്റുന്നു എന്ന് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച ഓക്സിജൻ വിമാനത്താവളത്തിൽ വെച്ച് റിലയൻസ് തങ്ങളുടെ സ്റ്റിക്കർ ഒട്ടിച്ചു തങ്ങളുടേതാക്കി എന്നായിരുന്നു പ്രചാരണം. ഗുജറാത്തിലെ ജാം നഗറിലെ പ്ലാന്റിൽ നിന്ന് പല സംസ്ഥാനങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നത് റിലയൻസ് ആയിരുന്നു. ഇത്തരത്തിൽ ഒന്നിന്റെ ദൃശ്യമാണ് ഇവർ വ്യാജ വാർത്തക്കായി ഉപയോഗിച്ചത്. പ്രചരിക്കുന്ന പോസ്റ്റുകളുടെ പൂര്‍ണരൂപം നോക്കാം.

‘സൗദി ഓക്‌സിജന്‍ ടാങ്കര്‍.. ഇന്ത്യയില്‍ എത്തിയപ്പോള്‍ അത്….. റിലയന്‍സ്… വണ്ടി ആയി മാറുന്നത് കണ്ടോ ‘

എന്നാല്‍ പ്രചരിക്കുന്ന വാദം തെറ്റാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം (AFWA) കണ്ടെത്തി. ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യ ഓക്‌സിജന്‍ നല്‍കി സഹായിച്ചു എന്നത് സത്യമാണ്. 80 മെട്രിക് ടെണ്‍ ഓക്‌സിജനാണ് സൗദിയില്‍ നിന്നും ഇന്ത്യയെ തേടി എത്തിയത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്.ഓക്‌സിജന്‍ വിതരണത്തിന് ആവശ്യമായ ടാങ്കറുകള്‍ സൗദിയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ റിലയന്‍സ് തീരുമാനിച്ചിരുന്നു.

ദി ഹിന്ദു 2021 മെയ് 1ന് പുറത്തിവിട്ട വാര്‍ത്തയില്‍ ഇത് സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല റിലയന്‍സ് പുറത്തുവിട്ട പത്രക്കുറിപ്പിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കീഴില്‍ തദ്വേശീയമായി നിർമ്മിച്ച ഓക്‌സിജനാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. സമാന വാദങ്ങള്‍ ഉന്നയിച്ച് ധാരാളം പോസ്റ്റുകള്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഓക്‌സിജന്‍ ഉത്പാദകരായി മാറിയെന്ന് ആണ് അറിയാൻ കഴിയുന്നത്.

ബിസിനസ് ടുഡേയുടെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ 11 ശതമാനം ഓക്‌സിജനും റിലയന്‍സാണ് ഉത്പാദിപ്പിക്കുന്നത്. 1000 മെട്രിക് ടണ്‍ ഓക്‌സിജനാണ് റിലയന്‍സ് ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്. ഇത് ഇന്ത്യയില്‍ ഓക്‌സിജന്‍ ആവശ്യമുള്ള 10 പേരില്‍ ഒരാള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

കോവിഡ് തുടങ്ങിയ സമയം മുതല്‍ 55,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ റിലയന്‍സ് ഉത്പാദിപ്പിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 15,000 മെട്രിക് ടണ്‍ ഓക്‌സിജനും സൗജന്യമായാണ് രോഗികളിലേക്ക് എത്തിച്ചത്. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ റിലയൻസിനെതിരെ തിരിച്ചു വിട്ടത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button