KeralaLatest NewsNews

കൊച്ചിയിൽ വാക്സിനെടുക്കാൻ നീണ്ട ക്യൂ; അലംഭാവത്തിൽ അധികൃതർ?

ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തി.

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സിൻ ടോക്കണിനായി കൊച്ചിയിൽ‌ നീണ്ട ക്യൂ. പ്രായമായവരടക്കമുള്ളവർ പുലർച്ചെ അഞ്ച് മുതൽ കാത്തുനിൽക്കുകയാണ്. ടോക്കൺ പുലർച്ചെ മൂന്നരയ്ക്ക് കൊടുത്തു തീർന്നതായാണ് അറിയിച്ചതെന്ന് ടോക്കണിനായി എത്തിയവർ പറയുന്നു. കലൂരിലെ ഗവൺമെന്റ് കൊവിഡ് അപക്സ് സെൻ്ററിലാണ് സംഭവം.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6270 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 22325 പേർ

എന്നാൽ നൂറു ടോക്കണാണ് ഇവിടേക്ക് അനുവദിച്ചിരുന്നതെന്നാണ് അധികൃതർ പറയുന്നത്. പൂലർച്ചെ തന്നെ 50 ടോക്കൺ നൽകി. ആളുകളുടെ എണ്ണം ഏറിയതോടെയാണ് ബാക്കി ടോക്കൺ നൽകാതിരുന്നത്. പിന്നീട് 50 പേർക്കു കൂടി ടോക്കൺ നൽകി. ടോക്കൺ കിട്ടാത്തവരുടെ പേരും വിലാസവും ശേഖരിച്ചു, അടുത്ത ദിവസത്തെ വാക്സിൻ ലഭ്യത അനുസരിച്ച് ഇവരെ ഫോണിൽ അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന എറണാകുളത്ത് സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തി. കൊച്ചി കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും സ്ഥിതി രൂക്ഷമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button