Latest NewsNewsIndia

കോവിഡ് പോരാട്ടത്തില്‍ പങ്കാളിയായി ഋഷഭ് പന്ത്; ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്യും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മുന്‍നിര പോരാളികളെ പന്ത് അഭിനന്ദിച്ചു

ന്യൂഡല്‍ഹി: കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കുമെന്നാണ് പന്ത് അറിയിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഋഷഭ് പന്ത് ഇക്കാര്യം അറിയിച്ചത്.

Also Read: ലോക്ക് ഡൗണ്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

ഓക്‌സിജന്‍ സിലിണ്ടറുകള്‍, കിടക്കകള്‍, മെഡിക്കല്‍ കിറ്റുകള്‍ എന്നിവ ലഭ്യമാക്കാനാണ് പന്ത് സഹായിക്കുക. ഇതിന് പുറമെ, രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സഹായം നല്‍കുമെന്നും താരം അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മുന്‍നിര പോരാളികളെ പന്ത് അഭിനന്ദിക്കുകയും ചെയ്തു.

കോവിഡ് വ്യാപനത്തിന്റെ പശ്ചത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഋഷഭ് പന്തായിരുന്നു ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചിരുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലേയ്ക്കും പന്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button