KeralaLatest NewsNews

കഴിഞ്ഞ ഞായറാഴ്‌ച കിട്ടിയ നാല് മൊട്ട കുരുമുളക് പുരട്ടി പൊരിച്ചു; ബിജെപിയെ പരിഹസിച്ച് ബെന്യാമിൻ

തിരുവനന്തപുരം : കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോൾ ബിജെപിയെ പരിഹസിച്ച് എഴുത്തുകാരൻ ബെന്യാമിൻ. ‘മൊട്ട… രണ്ടല്ല നാലെണ്ണം.. കഴിഞ്ഞ ഞായറാഴ്ച ഇതേ സമയത്ത് കിട്ടിയതാണ്. കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു. നല്ല എരിവ് ഉണ്ടാവും. കുരു പൊട്ടലിന് വളരെ നല്ലതാണ്..’ ബന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തുന്നത്.

നേരത്തെ കവി കെ സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയതിനെ വിമർശിച്ച് ബെന്യാമിന്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞുപോകുന്ന വ്യക്തിയല്ല സച്ചി മാഷെന്ന് ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. “അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചില്‍ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നര്‍ത്ഥം. എഴുപത്തിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം. അയ്യയ്യേ നാണക്കേട്”- എന്നാണ് ബെന്യാമിൻ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button