KeralaLatest NewsNews

സംസ്ഥാനത്ത് അതി തീവ്ര മിന്നലേറ്റ് യുവാവ് മരിച്ചു, ആറ് പേര്‍ക്ക് പൊള്ളലേറ്റു, രണ്ടു പേരുടെ നില ഗുരുതരം

കൊച്ചി : സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മുവാറ്റുപുഴയിലാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കാണ് മിന്നലേറ്റത്. മിന്നലേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ആട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മഠത്തിക്കുന്നേല്‍ എം.എം.ജിജോ (42) കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Read Also : നഗരസഭയുടെ ഹോംകെയര്‍ സേവനത്തിന് നേഴ്‌സുമാരെ ആവശ്യമുണ്ടെന്ന് പോസ്റ്റ്, നാണമില്ലേ എന്ന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

എം.എം.ജോജോ (36), എം.എം.ജിജി (39), പാപ്പനേത്ത് നിതേഷ് കുമാര്‍ (29), തെരുവംകുന്നേല്‍ ജോബി (40), വാഴക്കാലായില്‍ രാജു (52) എന്നിവരെ പൊള്ളലേറ്റ് മൂവാറ്റുപുഴ എം.സി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടിപ്പണി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇവര്‍ക്ക് ഇടിമിന്നലേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button