KeralaNattuvarthaLatest NewsNews

തോൽവിക്ക് കാരണം വർഗ്ഗീയ വാദികൾ, ഭൂരിപക്ഷം ഉണ്ടെന്നു കരുതി സർക്കാരിനെ കക്കാൻ അനുവദിക്കില്ല; പി.സി. ജോർജ്

മൂന്നു സ്ഥാനാര്‍ഥികളും ക്രിസ്ത്യാൻ വിഭാഗത്തിൽ പെട്ടവർ ആയതോടെ ക്രിസ്ത്യന്‍ വോട്ടുകള്‍ വിഭജിച്ചത് തിരിച്ചടിയായെന്നും അദ്ദേഹം പറയുന്നു

നാല് പതിറ്റാണ്ടോളം സ്വന്തമെന്ന് കണക്കാക്കി കൊണ്ടു നടന്നവര്‍ ചില വര്‍ഗ്ഗീയവാദികളുടെ പ്രചാരണത്തിലൂടെ തെറ്റിദ്ധാരണയില്‍ വീണതാണ് തന്റെ പരാജയത്തിന് പ്രധാന കാരണമെന്ന് പൂഞ്ഞാർ മുൻ എം.എം.എൽ.എ പി. സി. ജോർജ്. ഭൂരിപക്ഷം നേടുമെന്ന് കണക്കു കൂട്ടിയിരുന്ന പ്രദേശങ്ങളിലൊക്കെ ലഭിച്ചെങ്കിലും പ്രതീക്ഷിച്ച സംഖ്യയിലേക്ക് എത്തിയില്ലെന്നും, മൂന്നു സ്ഥാനാര്‍ഥികളും ക്രിസ്ത്യാൻ വിഭാഗത്തിൽ പെട്ടവർ ആയതോടെ ക്രിസ്ത്യന്‍ വോട്ടുകള്‍ വിഭജിച്ചത് തിരിച്ചടിയായെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഹിന്ദുക്കളില്‍ ഭൂരിഭാഗവും വോട്ട് തനിക്ക് ൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷമുണ്ടെന്ന് കരുതി ആരെയും കക്കാന്‍ അനുവദിക്കില്ലെന്നും, വെറുതെ ഭരിച്ച് പോകാമെന്ന് ആരും കരുതരുതെന്നും പി.സി.ജോർജ് പറഞ്ഞു. വരുന്ന അഞ്ച് വര്‍ഷവും ക്രിയാത്മക പ്രതിപക്ഷമെന്ന നിലയില്‍ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും, എം.എല്‍.എ അല്ലാത്തതിനാല്‍ വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ആവശ്യമില്ലെന്നും പി.സി.ജോർജ് വ്യക്തമാക്കി. കൂടുതല്‍ ശക്തിയോടെ കേരളത്തിലെ സര്‍ക്കാരിനെ ശരിയുടെ പാതയിലേക്ക് നയിക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button