Latest NewsKeralaNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 19കാരൻ പിടിയിൽ

കൊല്ലം: കടയ്ക്കലിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സമാനമായ മറ്റൊരു സംഭവത്തിൽ പ്രതി സ്ഥാനത്തുള്ള യുവാവാണ് വീണ്ടും പോസ്കോ കേസിൽ അറസ്റ്റിൽ ആയിരിക്കുന്നത്.

കല്ലറ താവസഗിരി സ്വദേശി ആദർശാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കടയ്ക്കൽ സ്വദേശിയായ പതിനാറുകാരിയെ തമിഴ്നാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ആദർശ് ശ്രമിച്ചെന്ന് പൊലീസ് പറയുകയുണ്ടായി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി വെള്ളിയാഴ്ച വൈകിട്ടാണ് ആദർശ് മുങ്ങിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്നാട് പൊലീസിൻ്റെ സഹായത്തോടെയാണ് ഇരുവരെയും പോലീസ് കണ്ടെത്തി പിടികൂടിയത്.

സമാനമായ മറ്റൊരു കേസിൽ തിരുവനന്തപുരം കൻന്റോൺമെൻ്റ് സ്റ്റേഷനിലും ആദർശനെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ആദർശിനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button