COVID 19Latest NewsNewsIndia

ഇന്ത്യയിൽ കൊവിഡ് ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ്

ഖൊരഖ്പൂർ : കോവിഡ് രണ്ടാം തരംഗം പശ്ചാത്തലത്തില്‍ ഖൊരക്പൂരില്‍ 200 കിടക്കകളുള്ള കൊവിഡ് ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ്. വീര്‍ ബഹാദൂര്‍ സിംഗ് സ്പോര്‍ട്സ് കോളേജില്‍ 200 കിടക്കകളുള്ള ഐസിയു ആശുപത്രി നിര്‍മ്മിക്കാമെന്നാണ് ബോയിംഗ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശം.

Read Also : 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവാക്‌സിന്‍ : വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി കേന്ദ്രസർക്കാർ

ഖൊരക്പൂരിലെത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു. സംയുക്ത കൊവിഡ് കമാന്‍ഡ് കേന്ദ്രത്തിലും യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തി. കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് അയക്കുന്നതും ഹോം ഐസൊലേഷനിലുള്ളവര്‍ക്ക് മെഡിക്കല്‍ കൗണ്‍സിംലിങ് നല്‍കുന്നതും മെഡിക്കല്‍ കിറ്റുകളുടെ വിതരണവും സംബന്ധിച്ച നടപടികളും യോഗി ആദിത്യനാഥ് നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments


Back to top button