COVID 19Latest NewsNewsIndia

രാജ്യത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വൻതുക നീക്കിവച്ച് ഹോണ്ട

ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ ദുരിതാശ്വ നടപടികള്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഹോണ്ട ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത (സിഎസ്‌ആര്‍) വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ . ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാന സര്‍ക്കാരുകളുമായി ഫൗണ്ടേഷന്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 65 ദശലക്ഷം രൂപയാണ് ഈ ഘട്ടത്തില്‍ ഫൗണ്ടേഷന്‍ നീക്കിവച്ചിരിക്കുന്നത്.

Read Also : കോവിഡ് വ്യാപനം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഐസിയു, വെന്റിലേറ്റര്‍ ക്ഷാമം രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട് 

കോവിഡ്-19ന്റെ രണ്ടാം തരംഗം എല്ലാവരെയും പ്രതികൂലമായി ബാധിച്ചെന്നും ആവശ്യമുള്ള ഈ സമയത്ത്, കൂടുതല്‍ വ്യക്തികളും സംഘടനകളും യോജിച്ച്‌ സഹായിക്കാന്‍ മുന്നോട്ട് വരേണ്ടത് അനിവാര്യമാണ്, ഒപ്പം തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തിനും രാജ്യത്തിനും വേണ്ടി പരമാവധി പിന്തുണ നല്‍കാന്‍ പരിശ്രമിക്കുന്നുമെന്നും ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അത്സുഷി ഒഗാത്ത പറഞ്ഞു.

പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫൗണ്ടേഷന്‍ താല്‍ക്കാലിക കോവിഡ് കെയര്‍ ഐസൊലേഷന്‍ സെന്ററുകളും ഓക്സിജന്‍ ഉത്പാദന പ്ലാന്റുകളും ആരംഭിക്കും. ഹരിയാനയിലെ മനേസറിലുള്ള ഹോണ്ട വെയര്‍ഹൗസില്‍ 100 ബെഡ് സൗകര്യമൊരുക്കും. രാജസ്ഥാനിലെ തപുകരയിലെ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളില്‍ 50-100 ബെഡ് സൗകര്യവും ഒരുക്കും. ഈ താല്‍ക്കാലിക കോവിഡ് കെയര്‍ സെന്ററുകള്‍ അടുത്ത ആഴ്ച തന്നെ പ്രവര്‍ത്തന ക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ണാടകയിലും ഉത്തര്‍ പ്രദേശിലും ഇത്തരം സെന്ററുകള്‍ സ്ഥാപിക്കാനുള്ള സാധ്യതകള്‍ ആരായുന്നുണ്ട്.

കോലാര്‍ (കര്‍ണാടക), ഗൗതം ബുദ്ധ നഗര്‍ (ഉത്തര്‍പ്രദേശ്), മനേസര്‍ (ഹരിയാന) ജില്ലകളില്‍ ഓക്സിജന്‍ ഉല്‍പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാരുകളുമായി പ്രവര്‍ത്തിക്കുന്നു.

മുന്നണി പോരാളികള്‍ക്കുള്ള പിപിഇ കിറ്റുകളും ഭക്ഷണ പാക്കറ്റുകളും ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, തെര്‍മോമീറ്ററുകള്‍, ഓക്സിജന്‍ കോണ്‍സന്ററേറ്ററുകള്‍ തുടങ്ങിയവയും പ്രാദേശിക അധികൃതരുടെ സഹായത്തോടെ എല്ലാ 5 സംസ്ഥാനങ്ങളിലും ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button