Latest NewsNewsInternational

പിന്നോട്ടില്ലെന്ന് നെതന്യാഹു; ‘കണ്ടില്ലെന്ന് നടിക്കാനാകില്ല’, ഇസ്രയേലിനെതിരെ ആദ്യമായി ശബ്ദമുയർത്തി അമേരിക്ക

ജറൂസലേം : മസ്​ജിദുല്‍ അഖ്​സയില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ പട്ടാളത്തിന്റെ വെടിവെപ്പിലും വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടത് 20 ഓളം പേർ. ഇസ്രയേൽ ഭീകരത വിതയ്ക്കുന്നുവെന്ന് രൂക്ഷമായി പ്രതികരിച്ച് അമേരിക്ക. ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് ഭീകരപ്രവർത്തനമാണെന്ന് അമേരിക്കന്‍ പ്രതിനിധിയായ ഇൽഹാൻ അബ്ദുല്ലഹി ഒമർ ട്വിറ്ററില് കുറിച്ചു. ഇതാദ്യമായാണ് അമേരിക്ക ഇസ്രയേലിനെതിരെ പരസ്യമായി ശബ്ദമുയർത്തുന്നത്.

Also Read:ഇതുവരെ മന്ത്രിസഭ രൂപീകരിക്കാത്തത് ജനവഞ്ചന; വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍

അമേരിക്കന്‍ സഖ്യ കക്ഷിയായ ഇസ്രയേലിന്‍റെ ഗാസയെക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളെയും അമേരിക്ക കണ്ടില്ലെന്ന് നടിച്ചു. എന്നാൽ, ഇത്തവണ അത് സംഭവിച്ചില്ല. പലസ്തീനികൾ സംരക്ഷണം അർഹിക്കുന്നുണ്ടെന്നും സാധാരണക്കാരെ കൊലപ്പെടുത്തുന്നത് ഭീകരപ്രവർത്തനമാണെന്നും അമേരിക്ക ആഞ്ഞടിച്ചു. വെള്ളിയാഴ്ച ഇസ്രയേൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് അമേരിക്കന്‍ സെനറ്റിലെ മറ്റ് ‘സ്ക്വാഡ്’ അംഗങ്ങൾ പലസ്തീനുകാർക്ക് വേണ്ടി വാദിച്ചു.

ആക്രമണത്തില്‍ 6 കുട്ടികളടക്കം 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക്​ നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. പോരാട്ടം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു തയ്യാറാകുന്നില്ല. തങ്ങളെ ആരെതിര്‍ത്താലും അക്രമിക്കപ്പെടുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും പോരാട്ടം തുടരുമെന്നും നെതന്യാഹു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button