KeralaLatest NewsNews

വിപ്ലവ നക്ഷത്രത്തിന് വിട; ഗൗരിയമ്മയുടെ മൃതദേഹം സംസ്‌കരിച്ചു

ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ പകരം വെയ്ക്കാനില്ലാത്ത നേതാവ് കെ.ആർ. ഗൗരിയമ്മ ഇനി ഓർമ്മയിൽ മാത്രം. ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ ഗൗരിയമ്മയുടെ മൃതദദേഹം സംസ്‌കരിച്ചു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് ഗൗരിയമ്മയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

Read Also: അറബിക്കടലില്‍ രൂപം കൊള്ളുന്നത് അതിതീവ്ര ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യത

മുൻ ഭർത്താവ് ടി.വി. തോമസിന്റെ ശവകുടീരത്തിന് സമീപത്തു തന്നെയാണ് ഗൗരിയമ്മയെ സംസ്‌കരിച്ചത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗത്തിനാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ തിരശീല വീഴുന്നത്. അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയായിരുന്നു ഗൗരിയമ്മ അന്തരിച്ചത്. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ ഗൗരിയമ്മയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖർ അയ്യങ്കാളി ഹാളിൽ എത്തി ഗൗരിയമ്മയ്ക്ക് അന്ത്യോപചാരം അർപ്പിച്ചു. എ. വിജയരാഘവനും എം.എ. ബേബിയും ചേർന്നാണ് ഗൗരിയമ്മയുടെ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ചത്. പിന്നീട് തിരുവനന്തപുരത്ത് നിന്നും മൃതദേഹം ജന്മനാടായ ആലപ്പുഴയിൽ എത്തിച്ചു. ചാത്തനാട്ട് വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും സംസ്‌കാര ചടങ്ങുകൾക്കായി വലിയ ചുടുകാട് ശ്മശാനത്തിൽ എത്തിച്ചു.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു വിപ്ലവ നക്ഷത്രം തന്നെയാണ് ഇന്ന് വലിയ ചുടുകാട് ശ്മശാനത്തിൽ എരിഞ്ഞടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button