Latest NewsKeralaNews

പ്രണാമം; മാടമ്പ് കുഞ്ഞുക്കുട്ടന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: തിരക്കഥാകൃത്തും അഭിനേതാവും സാഹിത്യകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു താരം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്.

Read Also: കോവിഡ് പ്രതിരോധം ശക്തമാക്കി യോഗി സർക്കാർ; ഗ്രാമങ്ങളിൽ ഓരോ വീടുകളിലും കോവിഡ് പരിശോധന; പ്രത്യേക ടീമിനെ വിനിയോഗിച്ചു

കുഞ്ഞുക്കുട്ടന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം പ്രണാമം എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി അദ്ദേത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചത്. ഇന്ന് രാവിലെയാണ് മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചത്. തൃശൂരിലെ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

വടക്കുംനാഥൻ, പോത്തൻവാവ, അഗ്നിനക്ഷത്രം, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് എന്നിവ അടക്കം ഇരുപതോളം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്.

Read Also: ദില്ലിയിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റ നവീത് കൽറ കോൺഗ്രസ് സർക്കാറിന്റെ നോമിനി, ആൾ ഒളിവിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button