Latest NewsNewsIndiaLife Style

ദിവസവും എട്ട് മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ എന്ത് സംഭവിക്കും ?

ദിവസം എട്ട് മണിക്കൂര്‍ ഉറക്കം
ഉറക്കം നിങ്ങളുടെ രോഗപ്രതിരോധ ശേഷിയും മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ പോലുള്ള ഗുരുതരമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. എന്നാല്‍ ആവശ്യമായ ഉറക്കത്തിന്റെ അളവ് ഓരോ വ്യക്തികള്‍ക്കിടയിലും വ്യത്യസ്തമാണ്. ആരോഗ്യമുള്ള മുതിര്‍ന്ന വ്യക്തികള്‍ക്ക് രാത്രി ഏഴ് മുതല്‍ ഒമ്ബത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണെന്ന് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ പറയുന്നു.

Also Read:‘കൊന്നൊടുക്കുന്നത് പുറം ലോകമറിയരുത്’; ഇസ്രായേൽ നരനായാട്ടിന്റെ ദൃശ്യങ്ങള്‍ തടഞ്ഞ് ഇന്‍സ്റ്റയും ഫേസ്ബുക്കും

കുഞ്ഞുങ്ങള്‍ക്കും ചെറിയ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇതിലും കൂടുതല്‍ ആവശ്യമാണ്. 65 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഏഴ് മുതല്‍ എട്ട് മണിക്കൂ‍ര്‍ വരെ ഉറക്കം ലഭിക്കണം. ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവ‍ര്‍ക്ക് വാര്‍ദ്ധക്യത്തില്‍ ഓ‍ര്‍മ്മക്കുറവ് വരാനുള്ള സാധ്യത 30 ശതമാനം കൂടുതലാണെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നു.

ഉറക്കം പ്രധാനമാണ്. ഉറക്കക്കുറവ് ഒരു മനുഷ്യന്റെ ജീവിതത്തെ തന്നെ കാര്യമായിത്തന്നെ ബാധിച്ചേക്കാനിടയുണ്ട്. മാനസിക പ്രശ്നങ്ങൾ ഉള്ളവരെല്ലാം ഉറക്കം കുറഞ്ഞവരാണ്. അവരുടെ ഉറക്കം കൂട്ടുക എന്നുള്ളതാണ് അവർക്ക് സാധാരണയായി നൽകിവരുന്ന ചികിത്സ. ഉറക്കവും ആരോഗ്യവും പരസ്പര പൂരകമാണ്. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button