KeralaNattuvarthaLatest NewsNews

വിമർശനങ്ങൾക്ക് പിന്നാലെ സൗമ്യയ്ക്ക് ആദരാജ്ഞലികൾ അറിയിച്ച് വീണ്ടും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നേരത്തെ സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താതെ മൗനം പാലിക്കുകയായിരുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

തിരുവനന്തപുരം: ഇസ്രായേലിൽ പലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യയ്ക്ക് ആദരാജ്ഞലികൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി സൗമ്യയുടെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തിയത്. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താതെ മൗനം പാലിക്കുകയായിരുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതേതുടർന്ന് മുഖ്യമന്ത്രി നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ സൗമ്യയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ഭാഗംനീക്കം ചെയ്തു. മുഖ്യമന്തിയുടെ ഈ പ്രവർത്തിക്കെതിരെ കടുത്ത വിമർശനമാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നും ഉയർന്നത്.

കോവിഡ് വ്യാപനം : പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ച് 1.5 ലക്ഷം ഓക്‌സി കെയര്‍ സിസ്റ്റം വാങ്ങാന്‍ അനുമതി

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. അതിനായി ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് സിംഗ്ലയുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ ബന്ധപ്പെട്ടിട്ടുണ്ട്. അവിടുത്തെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യന്‍ എംബസ്സി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന് അംബാസഡര്‍ അറിയിച്ചു. സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന വിധത്തില്‍ നഷ്ടപരിഹാരം നേടിയെടുക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള…

Posted by Pinarayi Vijayan on Wednesday, 12 May 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button