KeralaNattuvarthaLatest NewsNews

ഡെങ്കിപ്പനി പടരുന്നു ; ഒരാഴ്ചയ്ക്കിടെ 18 രോഗികൾ, ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആശങ്ക ഉയര്‍ത്തി ഡങ്കിപ്പനി പടരുന്നു. 18 പേര്‍ക്കാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ രോ​ഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഡെങ്കിപ്പനി വ്യാപനം പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് ആരോ​ഗ്യവകുപ്പ്.

Also Read:മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം നേടുന്ന കാലം വിദൂരമല്ലെന്ന് കാന്റോണ

മണിയൂര്‍ പഞ്ചായത്തിലാണ് ‍ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 11 പേര്‍ക്ക് ഇവിടെ രോ​ഗം വന്നു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഇടമാണ് ഇത്.

ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ആരോ​ഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ ഫോ​ഗിങ്, ഉറവിട നശീകരണം, മരുന്ന് തളിക്കല്‍ എന്നിവ നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button