Latest NewsNewsInternational

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം, ഇരു രാഷ്ട്രങ്ങളും തിരിച്ചടിച്ചു : വ്യോമാക്രമണത്തില്‍ ഇരു രാജ്യങ്ങളിലും ആള്‍നാശം

ടെല്‍ അവീവ് : ഇസ്രയേലും പലസ്തീനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി. പതിനാറ് പ്രധാന ഹമാസ് നേതാക്കള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്‌നോളജി തലവന്‍ ജോമ തഹ്ലയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കിഴക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് വര്‍ഷം നടത്തിഹമാസ് തിരിച്ചടിച്ചു. ഇരു രാജ്യങ്ങളുടേയും വ്യോമാക്രമണത്തില്‍ പലസ്തീനില്‍ 53 പേരും ഇസ്രയേലില്‍ 6 പേരും കൊല്ലപ്പെട്ടു. അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് റഷ്യയും ചൈനയും ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.

Read Also : ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

2014 ന് ശേഷം ഹമാസിന് നഷ്ടമാവുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് ബാസിം ഇസ്സ. സൈബര്‍ വിഭാഗം മേധാവി കൂടിയാണ് ഇസയ്‌ക്കൊപ്പം കൊല്ലപ്പെട്ട ജോമ തഹ്ല. ഹമാസ് സൈനികവിഭാഗമായ ഖ്വാസം ബ്രിഗേഡ്സിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണണം. ഗാസയിലെ ഹമാസ് ഭരണത്തിന്റെ ആണിക്കല്ലാണ് ഖ്വാസം ബ്രിഗേഡ്സ്.

ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടെല്‍ അവീവ്, അഷ്‌കലോണ്‍, ലോട് നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. സംഘര്‍ഷം ആളിപ്പടര്‍ന്നതോടെ ഇസ്രയേല്‍ പലസ്തീന്‍ അതിര്‍ത്തി നഗരങ്ങളില്‍ ജനങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button