Latest NewsIndia

നിരവധി മാവോയിസ്‌റ്റുകൾ കോവിഡ് ബാധിച്ച്‌ മരിച്ചു: കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ചും നിരവധി ഭീകരർ ഗുരുതരാവസ്ഥയിൽ

കീഴടങ്ങിയാൽ വേണ്ട ചികിത്സ നൽകാമെന്ന് പോലീസ് ഉദ്യോഗസ്ഥർ

റായ്‌പുർ : ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീകരര്‍ കൊറോണ ബാധിച്ച്‌ മരിച്ചതായി വിവരം. സംഘത്തിലെ നിരവധി പേര്‍ കൊറോണ ബാധിതരാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദന്തേവാഡ പോലീസ് സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. ബിജാപൂര്‍ സുക്മാ ജില്ലകളിലെ വനാതിര്‍ത്തിയില്‍ അടുത്തിടെ പത്തോളം മാവോയിസ്റ് ഭീകരരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നു.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. പ്രദേശവാസികളാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കിയത്. കൊറോണയോ ഭക്ഷ്യവിഷബാധയോ ആണ് മരണകാരണമെന്ന് അധികൃതര്‍ സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം  രണ്ടാഴ്ചകള്‍ക്ക് മുന്‍പ് പിഡിയ ജില്ലയില്‍ 500 ഓളം മാവോയിസ്റ്റ് ഭീകരര്‍ തമ്പടിച്ചിരുന്നു. ഇവര്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണവും മരുന്നും കഴിച്ചു എന്നാണ് വിവരം.

തുടര്‍ന്ന് നിരവധി പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതായും പ്രദേശവാസികള്‍ പറയുന്നു. എന്നാൽ കൃത്യമായ മരുന്നോ ഭക്ഷണമോ ഇല്ലാതെ കൊവിഡ് ബാധിച്ച മാവോയിസ്റ്റ് നേതാക്കളടക്കം നിരവധി പേര്‍ മരിച്ചെന്ന് മാവോയിസ്റ്റുകളുടെ കത്തിനെയും പൊലീസിനെയും ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നിരവധി ഭീകര നേതാക്കള്‍ക്കും അനുയായികൾക്കും കൊറോണ ബാധിച്ചിട്ടുണ്ട്. ഈ ഭീകരർ ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതിരിക്കുന്നതിനാല്‍ നാട്ടുകാരിലേയ്ക്കും കൊറോണ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. പോലീസിന് മുന്നില്‍ കീഴടങ്ങിയാല്‍ കമ്യൂണിസ്റ്റ് ഭീകരര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാമെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button