COVID 19KeralaLatest NewsNews

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് മസ്ജിദിനുള്ളിൽ രഹസ്യ നിസ്ക്കാരം ; നിരവധി പേർ അറസ്റ്റിൽ

മലപ്പുറം : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് മസ്ജിദിനുള്ളിൽ കയറി രഹസ്യമായി നിസ്ക്കരിച്ച 7 പേർ അറസ്റ്റിൽ . കുരിക്കല്‍ റോഡ് ജുമാഅത്ത് പള്ളിയില്‍ രഹസ്യമായി സുബഹി നിസ്ക്കാരം നടത്തിയ 7 പേരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

Read Also : കൊവിഡ് രോഗികളിലെ ‘ബ്ലാക്ക് ഫംഗസ്’ ബാധ ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ചിറമംഗലം സ്വദേശികളായ ഉബൈദ്, ഹമീദ്, അഫ്‌സല്‍, വാഹിദ്, കുന്നത്ത് പറമ്പ് സ്വദേശി കബീര്‍, നെടുവ സ്വദേശി മഹറൂഫ്, തയ്യിലകടവ് സ്വദേശി ഷെഫീഖ് എന്നിവരാണ് പിടിയിലായത്.

പ്രതികള്‍ക്കെതിരെ കേരള പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ അനുസരിക്കണമെന്നും, പാലിക്കാത്തവർക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button