Latest NewsKeralaNews

തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യാത്തവരോട് കൃഷ്ണ കുമാറിന് പറയാനുള്ളത് ഒരു കാര്യം മാത്രം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട നടൻ കൃഷ്ണ കുമാറിന്റെ വീഡിയോ വൈറലാകുന്നു. താൻ പരാജയപ്പെട്ടെങ്കിലും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്ന് താരം പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ നടൻ പറയുന്നതിങ്ങനെ:

‘തെരഞ്ഞെടുപ്പിൽ രാവും പകലും മഴയും വെയിലും കൊണ്ട് കൂടെ നിന്ന ബിജെപി, ആർ എസ് എസ് പ്രവർത്തകർക്ക് ഒന്നും വരരുതെന്ന് പ്രാർത്ഥിച്ചിരുന്നു. എല്ലാവരുമായി ബന്ധപ്പെട്ടു, ആർക്കും കൊവിഡ് വന്നിട്ടില്ല. ആദ്യമായി ഇലക്ഷനിൽ നിന്നപ്പോൾ 35,000 പേർ എനിക്ക് വോട്ട് ചെയ്തു. അവരോടൊക്കെ സന്തോഷം മാത്രം. എനിക്ക് വോട്ട് തരാത്തവരോട് പറയാൻ ചിലതൊക്കെയുണ്ട്. ഞാൻ നിങ്ങളോട് ഒപ്പം ഉണ്ട്. ഞാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ എന്നും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും’- കൃഷ്ണ കുമാർ പറഞ്ഞവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button