COVID 19NattuvarthaLatest NewsKeralaNews

കോവിഡ് വ്യാപനം രൂക്ഷം; റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ ചെയ്യുന്ന ബൂത്തുകളുടെ എണ്ണം കൂട്ടാൻ സർക്കാർ നിർദ്ദേശം

കോവിഡ് ടെസ്റ്റ് ബൂത്തുകൾക്കു മുന്നിൽ ക്യൂ ഒഴിവാക്കുമെന്നും, ബൂത്തുകളിൽ ഇൻഫക്ഷൻ കൺട്രോൾ സംവിധാനം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിക്കാനുള്ള തീരുമാനവുമായി സർക്കാർ. റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ ചെയ്യുന്ന ബൂത്തുകൾ കോവിഡ് പരിശോധനാ സൗകര്യം കുറവുള്ള മേഖലകളിൽ സ്ഥാപിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതേതുടർന്ന് ഗ്രാമപ്രദേശങ്ങളിലും ചേരികളിലും തീരദേശത്തും തുടങ്ങി ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും ടെസ്റ്റ് ബൂത്തുകൾ സ്ഥാപിക്കുന്നതിന് സർക്കാർ തീരുമാനിച്ചു.

കോവിഡ് ടെസ്റ്റ് ബൂത്തുകൾക്കു മുന്നിൽ ക്യൂ ഒഴിവാക്കുമെന്നും, ബൂത്തുകളിൽ ഇൻഫക്ഷൻ കൺട്രോൾ സംവിധാനം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റുകൾ എന്നിവയുൾപ്പെടുന്ന നഗരമേഖലകളിലെ ടെസ്റ്റ് ബൂത്തുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ബൂത്ത് സ്ഥാപിക്കുന്ന ഇടങ്ങളിൽ വാഹനം കടന്നുവരുന്നതിനും, പരിശോധന നടത്താനുമുള്ള സൗകര്യം ക്രമീകരിക്കണം. ആർ.ടി.പി.സി.ആർ–ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവായവർക്ക് വീണ്ടും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തരുതെന്നും സർക്കാർ തീരുമാനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button