COVID 19Latest NewsNewsIndia

ഗംഗാ നദിക്കരയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചിട്ട നിലയിൽ; കടുത്ത നടപടിയിലേക്ക് നീങ്ങി യു പി സർക്കാർ

ഉന്നാവ്: ഗംഗാ നദിയിലൂടെ 70 ഓളംന്മൃതദേഹങ്ങൾ ഒഴുകി വന്ന സംഭവത്തിനു പിന്നാലെ ദാരുണമായ മറ്റൊരു സംഭവം കൂടെ സ്ഥലത്ത് റിപ്പോർട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉന്നാവ് ജില്ലയിലെ ഗംഗാ തീരത്താണ് സംഭവം. അധികം ആഴത്തിലല്ലാതെ മണലിൽ തന്നെയാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടിരിക്കുന്നത്.

Also Read:ആശ്വാസമായി എം പി; സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരുമാസത്തെ മരുന്ന് സൗജന്യമായി നൽകും

ആഴത്തിലല്ലാത്തതിനാൽ നായ്ക്കളും കാക്കകളും കൊത്തി പറിച്ച് തുടങ്ങിയതോടെയാണ് സംഭവം അധികാരികളുടെ ശ്രദ്ധയിൽ പെട്ടത്. മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചിട്ടതാണോ, അതോ നദിയിൽ ഒഴുകി വന്നപ്പോൾ അതെടുത്ത് കരയിലിട്ട് മണ്ണിട്ട് മൂടിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഫത്തേപ്പൂര്‍, റായ്‍ബറേലി, ഉന്നാവ് എന്നീ ജില്ലകളില്‍ നിന്നുള്ള മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന സ്ഥലം കൂടിയാണിത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോടും, സര്‍ക്കിള്‍ ഓഫീസറോടും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനഃപൂർവ്വം ചെയ്തതാണെങ്കിൽ ഇത്തരക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ തന്നെയാണ് യു പി സർക്കാരിന്റെ തീരുമാനം.

അതേസമയം, ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നിരവധിയാളുകൾക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ടുണ്ട്. മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കൃത്യമായി സംസ്കരിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടവരാണ് ഗംഗയിലൂടെ ഒഴുക്കി വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇക്കാര്യത്തിലും അന്തിമ റിപ്പോർട്ടുകൾ വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button