KeralaLatest NewsNewsInternational

ഇസ്രയേലിനെ ഒന്നും ചെയ്യാനാകില്ല, ചില പൊട്ടകിണറ്റിലെ തവളകൾ ഷേവ് ഗാഷയുമായി നടക്കുന്നു; ജിതിൻ കെ ജേക്കബിന്റെ കുറിപ്പ്

ഇസ്രയേൽ – പലസ്തീൻ വിഷയത്തിൽ പരസ്യമായി പൽസ്തീനൊപ്പമാണെന്ന് അറിയിച്ച് എസ് എഫ് ഐ, സി പി എം തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. പലസ്തീനൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കേന്ദ്ര നേതൃത്വം കേന്ദ്രത്തിനു കത്തയയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പലസ്തീനെ പിന്തുണയ്ക്കുന്നവരെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. മതവും അതുവഴിയുള്ള അവോട്ടുമാണ് പലസ്തീനെ പിന്തുണയ്ക്കുന്നവരുടെ ലക്ഷ്യമെന്ന് പറയേണ്ടി വരുമെന്ന് ജിതിൻ ഫേസ്ബുക്കിൽ കുറിച്ചു. ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മതം, അത് മാത്രമാണ് പലസ്തീനിലെ തീവ്രവാദികളെ പിന്തുണയ്ക്കുന്നവർക്ക് മുന്നിൽ വെക്കാൻ ഉള്ളത്. ഇസ്രായേൽ അതിന്റ രൂപീകരണം മുതൽ ഒരിക്കൽ പോലും ഒരു രാജ്യത്തെയും അങ്ങോട്ട് കയറി ആക്രമിച്ചിട്ടില്ല. കഴിഞ്ഞ 73 വർഷമായി അവരെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നു. 6 അറബ് രാഷ്ട്രങ്ങൾ ചേർന്ന് 3 തവണ നേരിട്ട് വളഞ്ഞിട്ട് ആക്രമിച്ചു. 2000 വർഷത്തെ പോരാട്ട വീര്യം കൈമുതലായ ഇസ്രായേൽ ജനതയുടെ കൈക്കരുത്തിനും, ബുദ്ധിക്കും മുന്നിൽ 6 അല്ല ബാക്കിയുള്ള എല്ലാ മുസ്ലിം രാഷ്ട്രങ്ങളും കൂടി നേരിട്ടോ അല്ലാതെയോ ആക്രമിച്ചാലും പിടിച്ചു നിൽക്കാൻ കഴിയില്ല. ഇസ്രയേലിനെ അങ്ങോട്ട് കയറി ആക്രമിച്ചപ്പോൾ ആണ് ഉള്ള സ്ഥലം കൂടി പലസ്തീന് പോയിക്കിട്ടിയത്. ഇനിയും ആക്രമിച്ചാൽ ബാക്കി ഉള്ളത് കൂടി പോകും. 😍

നേരിട്ട് ഏറ്റുമുട്ടാൻ ഭയം ആയത് കൊണ്ട് പലസ്തീൻ തീവ്രവാദികൾ കലാകാലങ്ങളായി ചെയ്യുന്നത് സ്ത്രീകളെയും കുഞ്ഞുങ്ങളെയും മറയാക്കി ഇസ്രായേലിനെ ആക്രമിക്കുക എന്നതാണ്. ഒരു പരിധി കഴിയുമ്പോൾ ഇസ്രായേൽ തിരിച്ചടിക്കും, അത് ഒന്നൊന്നര അടി ആയിരിക്കും. സ്വഭാവികമായും അതിൽ സാധാരണക്കാരും കൊല്ലപ്പെടും. പലസ്തീൻ തീവ്രവാദികൾ ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുന്നത്. പക്ഷെ റോക്കറ്റ് ലോഞ്ചു ചെയ്ത സ്ഥലം മനസിലാക്കി ഇസ്രായേൽ തിരിച്ചടിക്കും.
കൊല്ലപ്പെട്ടവരുടെ ഫോട്ടോയും എടുത്ത് തെണ്ടൽ ആണ് അടുത്ത പരിപാടി. ലോകമെങ്ങുമുള്ള മതഭ്രാന്തന്മാർ പലസ്തീൻ തീവ്രവാദികൾക്ക് പണവും ആയുധവും എത്തിച്ചു കൊടുക്കും. കുറേക്കാലം മിണ്ടാതിരുന്നതിനു ശേഷം വീണ്ടും ഇസ്രയേലിനെ തോണ്ടാൻ പോകും, വീണ്ടും വാങ്ങിച്ചു കൂട്ടും, ഇരവാദം ഇറക്കും. ഇത് എത്രയോ കാലമായി തുടരുന്നു. ഇനിയിപ്പോൾ അൽ ഖേരളത്തിലേക്ക് വന്നാൽ പലസ്തീൻ തീവ്രവാദികൾക്ക് വേണ്ടി ഇരവാദം തുടങ്ങിക്കഴിഞ്ഞു. ഈ തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടിട്ടും ഇസ്രായേൽ ആണത്രേ കുറ്റക്കാർ. പലസ്തീനിലേക്കാൾ മത തീവ്രവാദികൾ ഇവിടെ ഉണ്ടോ എന്ന് പോലും തോന്നിപോകും.

സമാധാനക്കാരെ പേടിച്ച് ഒരു അനുശോചന സന്ദേശം പോലും പറയാൻ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം ഭയക്കുന്നു. പ്രതികരിച്ചവർ ജീവനും കൊണ്ട് ഓടി. മതതീവ്രവാദ ശക്തികൾ അത്രയ്ക്ക് പിടിമുറുക്കിയിരിക്കുന്നു നമ്മുടെ സമൂഹത്തിൽ. ഉത്തരേന്ത്യയിൽ ഏതെങ്കിലും ന്യുനപക്ഷക്കാരൻ കാള കുത്തി ചത്താലും നമ്മുടെ നികുതി പണം എടുത്ത് സഹായം കൊടുക്കാൻ പോലും മടിയില്ലാത്ത ഭരണകൂടം തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ആ യുവതിയുടെ കുടുംബത്തെ സാഹയിക്കുമോ? ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല നമ്മുടെ ഭരണകൂടം. നിങ്ങൾ ആരെയാണ് ഭയക്കുന്നത്? അത്രയ്ക്കും ഭയമാണോ നിങ്ങൾക്ക് അവരെ?
ഇക്കണക്കിനു നാളെ കശ്മീരിൽ തീവ്രവാദികൾക്കെതിരെ പോരാടി ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചാലും നിങ്ങൾ അനങ്ങില്ലല്ലോ?

ആയിരക്കണക്കിന് മലയാളികൾ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷെ ഇവിടെ പിന്തുണ പലസ്തീൻ തീവ്രവാദികൾക്കാണ്.
1050 റോക്കറ്റുകൾ ആണ് പലസ്തീനി തീവ്രവാദികൾ കഴിഞ്ഞ 38 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ജനവാസ കേന്ദ്രങ്ങളിലേക്ക് അയച്ചത്. ഇസ്രായേൽ സാങ്കേതിക മികവ് കൊണ്ട് അതിൽ 95% ഉം പരാജയപ്പെട്ടു. പക്ഷെ ഇസ്രായേൽ ഈ 1050 ന് പകരം എത്ര എണ്ണം തിരിച്ചു വിടും എന്നൂഹിക്കാമല്ലോ. എന്തായാലും ഷേവ് ഗാഷ ഹാഷ് ടാഗുകൾ തയാറാക്കി വെച്ചോളൂ. IDF നല്ല മൂഡിലാണ് 😍 ആദ്യം പറഞ്ഞത് വീണ്ടും പറയുന്നു മതം മാത്രമാണ് പലസ്തീനി തീവ്രവാദികൾക്ക് വേണ്ടി രോദനം നടത്തുന്നവർക്ക് മുന്നോട്ട് വെക്കാൻ ഉള്ളത്. ബാക്കിയുള്ളവർക്ക് മത വോട്ട് ബാങ്കിന്റെ പിന്തുണയും ആണ് ലക്ഷ്യം.

രണ്ട് ദിവസം മുൻപാണ് അഫ്ഗാനിസ്ഥാനിൽ 68 കുഞ്ഞുങ്ങളെ ബോംബ് സ്ഫോടനത്തിലൂടെ കൊന്നത്. അതിൽ 90% ഉം പെൺകുഞ്ഞുങ്ങൾ ആയിരുന്നു. നവോത്ഥാന കേരളത്തിലേ ഏതെങ്കിലും പുരോഗമനക്കാർ പ്രതികരിച്ചോ? മിണ്ടില്ല കാരണം അത് എന്താണെന്ന് പറയേണ്ടല്ലോ.. തങ്ങൾക്ക് ഭൂരിപക്ഷം ഉള്ള മേഖലയിലൂടെ മറ്റ്‌ മതസ്ഥരുടെ മത ആഘോഷങ്ങൾ അനുവദിക്കില്ല എന്ന് പറഞ്ഞ സമാധാനക്കാരെ മദ്രാസ് ഹൈ കോടതി എടുത്തു ചാമ്പിയത് ദേശീയ ചർച്ച ആയെങ്കിലും മതേതര കേരളം അറിഞ്ഞു പോലുമില്ല. ഇസ്രായേൽ ഒരു യാഥാർഥ്യം ആണ്. അതിനെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പണ്ട് അവരോട് യുദ്ധം ചെയ്ത അറബ് രാഷ്ട്രങ്ങൾക്ക് വരെ മനസിലായി. അതുകൊണ്ട് തന്നെ അവരെല്ലാവരും ഇസ്രായേലുമായി നല്ല ബന്ധത്തിലുമാണ്. ഇസ്രായേൽ ജസംഖ്യയുടെ 21% അറബികൾ ആണ്. എത്ര സമാധാനത്തോടെ അവർ അവിടെ കഴിയുന്നു. ഇതൊന്നും മനസിലാക്കാതെ കുറെ പൊട്ടകിണറ്റിലെ തവളകൾ ഇവിടെ കിടന്ന് ഷേവ് ഗാഷയുമായി നടക്കുന്നു. കാശ്മീരി ജനതയുടെ ഭൂരിഭാഗവും തീവ്രവാദം ഉപേക്ഷിച്ചപ്പോൾ അവരുടെ ജീവിത നിലവാരം ഉയർന്നു. ഇന്നിപ്പോൾ താഴ്‌വരയിൽ വെടിയൊച്ചകൾ കുറവാണ്. അത് തന്നെയാണ് പലസ്തീനികൾക്കും മുന്നിലുള്ള മാർഗം. തീവ്രവാദം അവസാനിപ്പിച്ചാൽ ഏറ്റവും സമാധാനത്തോടെ പലസ്തീൻ ജനതയ്ക്ക് കഴിയാം. ഒരുവശത്ത് ഇസ്രായേൽ ജനത ലോകത്തിലെ ഏറ്റവും മികച്ച ടെക്നോളജിയും, അടിസ്ഥാന സൗകര്യ വികസനവും, മികച്ച ജീവിതാന്തരീക്ഷത്തിലും കഴിയുമ്പോൾ പലസ്തീനികൾ നരക യാതന അനുഭവിക്കുകയാണ്. അവരായി ചോദിച്ചു മേടിക്കുന്നതാണ് ആ നരക ജീവിതം. ഇങ്ങനെ തന്നെ തുടരണമോ അതോ ഇസ്രായേൽ ജനതയെ പോലെ ജീവിക്കണോ എന്ന് തീരുമാനിക്കേണ്ടത് പലസ്തീനികൾ തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button