Latest NewsNewsIndia

രാജ്യത്ത് പിടിമുറുക്കി ഓൺലൈൻ തട്ടിപ്പ് സംഘം; ബിസിനസുകാരന് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

സമാനമായ കേസുകൾ അടുത്തകാലത്ത് ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും, കേസുകളിൽ അന്വേഷണം നടന്നു വരുന്നതായും പൊലീസ് വ്യക്തമാക്കി.

ഹൈദരാബാദ്: രാജ്യത്ത് പിടിമുറുക്കി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം. ഹൈദരാബാദിൽ വ്യാജ ഇ-മെയില്‍ ഐ.ഡി ഉപയോഗിച്ച്‌ ബിസിനസുകാരനായ വീരേന്ദ്ര ഭണ്ഡാരിയുടെ അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത് 23.60 ലക്ഷം രൂപ. വ്യാജ ഇ-മെയില്‍ സൃഷ്ടിച്ച ശേഷം സ്വകാര്യ ബാങ്കിന്‍റെ ബീഗമ്ബേട്ട് ബ്രാഞ്ചിലേക്ക് ഭണ്ഡാരിയുടെ അക്കൗണ്ടില്‍ നിന്ന് 23.60 ലക്ഷം രൂപ മൂന്ന് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ ബാങ്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.

കോവിഡ് ബാധിതനായതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ബില്‍ അടക്കാന്‍ പണം ആവശ്യമായതിനാല്‍ മൂന്ന് അക്കൗണ്ടുകളിലേക്ക് പണം മാറ്റണമെന്നുമാണ് തട്ടിപ്പ് സംഘം ബാങ്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. വീരേന്ദ്ര ഭണ്ഡാരിയുടെ കള്ളയൊപ്പ് ഇട്ടും തട്ടിപ്പുകാർ ബാങ്ക് ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിച്ചു.

അതേസമയം ബാങ്ക് അധികൃതര്‍ പണം മൂന്ന് അക്കൗണ്ടുകളിലേക്ക് മാറ്റിനൽകി. തന്‍റെ അക്കൗണ്ടില്‍ നിന്ന് അനധികൃതമായി പണം പിന്‍വലിച്ചതായി അറിഞ്ഞ ഭണ്ഡാരി ഉടന്‍ തന്നെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. സമാനമായ കേസുകൾ അടുത്തകാലത്ത് ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും, കേസുകളിൽ അന്വേഷണം നടന്നു വരുന്നതായും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button