COVID 19Latest NewsNewsIndia

8 മുതൽ 44 വരെ പ്രായത്തിനിടയിലുള്ളവർക്ക് വാക്സിനേഷൻ, വാക്സിൻ വാങ്ങാന്‍ ആഗോള ടെൻഡർ; തീരുമാനവുമായി തമിഴ്നാട് സർക്കാർ

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ചെന്നൈ: കോവിഡ് പ്രതിസന്ധികൾ തുടരുന്നതിനിടയിൽ 18 മുതൽ 44 വരെ വയസ്സിനിടയിലുള്ളവർക്ക് വാക്സിനേഷനായി ആഗോള ടെൻഡർ വഴി കോവിഡ് വാക്സീന്‍ വാങ്ങാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

അതേസമയം, കേന്ദ്ര സർക്കാർ തമിഴ്‌നാട്ടിലേക്കുള്ള ഓക്സിജൻ വിഹിതം 280 ടണ്ണിൽനിന്ന് 419 ടണ്ണായി ഉയർത്തി. ‌തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റിന്റെ പ്ലാന്റില്‍നിന്ന് ഓക്സിജന്‍ ഉല്‍പാദനം തുടങ്ങി. ആദ്യ ലോഡ് തിരുനെല്‍വേലി ജനറല്‍ ആശുപത്രിയിലേക്ക് അയച്ചതായി തൂത്തുക്കുടി കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്തെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിൽ കിടക്ക ലഭിക്കാതെ നാലു കോവിഡ് രോഗികള്‍ മരിച്ചു. കിടക്കകള്‍ ഒഴിവില്ലാത്തതിനെ തുടർന്ന് നാലുമണിക്കൂറിലേറെ ഇവർ ആംബുലന്‍സില്‍ കാത്തുകിടക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയാണ് രാജീവ് ഗാന്ധി ജനറല്‍ ആശുപത്രി.

shortlink

Related Articles

Post Your Comments


Back to top button