KeralaLatest NewsNews

റേസിങ് ബൈക്കില്‍ അതിവേഗത്തില്‍ വന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിക്കുന്ന ബൈക്ക് റൈസറും കൂട്ടാളിയും പിടിയില്‍

പൊന്നാനി: റേസിങ് ബൈക്കില്‍ അതിവേഗത്തില്‍ വന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിക്കുന്ന ബൈക്ക് റൈസറെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമ്പളം ചിറപ്പുറത്ത് ഫയാസ് (22), കോഴിക്കോട് കല്ലായി ചെന്നാലി പറമ്പില്‍ സലീം എന്നിവരെയാണ് പൊന്നാനി പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇവരെ പൊന്നാനി പോലീസ് എറണാകുളത്ത് നിന്നും കോഴിക്കോട് നിന്നുമാണ് പിടികൂടിയത്.

Read Also : ശനിയാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

പൊന്നാനി മുല്ല റോഡില്‍ വീട്ടമ്മയുടെ മൂന്നര പവനോളമുള്ള മാല കവര്‍ന്ന കേസിലാണ് ഇരുവരും പിടിയിലായത്. കെ.ടി.എം ആര്‍.സി 200 ബൈക്കില്‍ വന്നാണ് ഇവര്‍ ഇത്തരത്തില്‍ മോഷണം നടത്തുന്നത്. ബൈക്ക് റൈസറായ ഫയാസ് അതിവേഗത്തില്‍ എത്തിയാണ് മാല പിടിച്ചുപറിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചും പുറകില്‍ മാല പൊട്ടിക്കുന്നയാള്‍ മുഖം മറച്ചുമാണ് മാല പൊട്ടിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button